മാറി വരുന്ന ഇന്ത്യൻ രാഷ്ടീയ നീക്കുപോക്കുകളെ വിലയിരുത്താൻ യുഎഇ ലെ ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി NYC അഖിലേന്ത്യാ ജനറൽ സിക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചോർന്നു.

ഈയിടെ മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രിയ വൈവിദ്യങ്ങളിൽ എൻസിപി എന്ന പാർട്ടിയെടുക്കുന്ന തീരുമാനങ്ങളും, ദേശീയ പ്രസിഡണ്ട് ശ്രീ. ശരത് പവാറിന്റെ നിലപാടുകളും വിശദീകരിക്കാൻ എൻവൈസി ദേശീയ സിക്രട്ടറി ഡോ. സുമീറ്റ് സുശീലന്റെ നേതൃത്വത്തിൽ ഒഎൻസിപി യുടെ യുഎഇ കമ്മിറ്റി യോഗം ചേർന്നു. വരാൻ പോകുന്ന ഇലക്ഷന്റെ മുന്നോടിയായി പാർട്ടിയുടെ ഓവർസീസ് സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

ഓവർസീസ് എൻസിപി യുഎഇ കമ്മിറ്റി ജനറൽ സിക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച യോഗനടപടികളിൽ പ്രസിഡണ്ട് രവി കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. എൻവൈസി ദേശീയ ജനറൽ സിക്രട്ടറി ഡോ. സുമീറ്റ് സുശീലൻ പാർട്ടി തീരുമാനങ്ങൾ വിശദീകരിച്ചു. യുഎഇ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോൺസൺ ജോർജ്, വിവേക്, തോമസ് മുണ്ടമ്പള്ളി, കൃഷ്ണൻ ഗുരുവായൂർ, ഹരിദാസ് പാലക്കാട്, കൂടാതെ മറ് നിരവധി അംഗങ്ങളും പങ്കെടുത്തു.

ഇന്ന് ഇന്ത്യൻ രാഷ്ട്രീയം കടന്നു പോകുന്ന നിർണ്ണായകമായ മുഹൂർത്തങ്ങളെ വിലയിരുത്തിക്കൊണ്ട് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി അടക്കമുള്ള മുന്നണികൾ കൈക്കൊള്ളുന്ന വളരെ ശക്തമായ നീക്കങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്നത് വളരെ വലിയ മാറ്റങ്ങളായിരിക്കുമെന്ന് യോഗം വിലയിരുത്തി. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാവശ്യമായ പാർട്ടിയുടെ എല്ലാവിധ നീക്കങ്ങൾക്കും യുഎഇ കമ്മിറ്റി ഐക്യകണ്‌ഠേന പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് യാേഗനടപടികൾ അവസാനിച്ചത്.