ഷാർജ:.ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഏറെ പുതുമയുള്ളതും ബിസിനസ് സമൂഹത്തിന് ഉപകാരപ്രദവുമായ പ്രസിദ്ധീകരണമാണെന്ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മാടപ്പാട് അഭിപ്രായപ്പെട്ടു.

ഷാർജ സഫാരി മാളിൽ നടന്ന ചടങ്ങിൽ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പിന്റെ യു.എ.ഇ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിസിനസിൽ നെറ്റ് വർക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങൾക്ക് ബിസിനസിൽ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഈയർഥത്തിൽ ഏറെ പ്രധാനപ്പെട്ട പ്രസിദ്ധീകരണമായി മാറാൻ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ പ്രവാസി സംരംഭകനും മിറാൾഡ ഗോൾഡ് ഡയറക്ടറുമായ ഡോ. മുഹമ്മദുണ്ണി ഒളകര ആദ്യ പ്രതി ഏറ്റുവാങ്ങി. ഖത്തറിനേയും ഗൾഫ് രാജ്യങ്ങളേയും ഇന്ത്യയേയുമൊക്കെ വ്യാപാര രംഗത്ത് ബന്ധിപ്പിക്കുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പ്രാധാന്യം അനുദിനം വർദ്ധിക്കുകയാണെന്നാണ് പതിനേഴ് വർഷത്തെ വിജയകരമായ പ്രയാണം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്മോൾ ആൻഡ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാൽ ധന്യമായ ഡയറക്ടറി ഉപഭോക്താക്കൾക്കും സംരംഭകർക്കും ഒരു പോലെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതുമയുള്ളതും ഉപയോക്തൃ സൗഹൃദവുമായ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഇന്തോ ഗൾഫ് ബിസിനസ് ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.നാസർ കറുകപ്പാടത്ത്, ചാക്കോ ഊളക്കാടൻ, കെ.വി.ബഷീർ, പ്രൊഫസർ സിദ്ധീഖ് , ബഷീർ വടകര, ശംനാസ് ബേപ്പൂർ, സെലിബ്രറ്റി കോച്ച് ഡോ.ലിസി ഷാജഹാൻ സഫാരി പർച്ചേസ് റീജ്യണൽ ഡയറക്ടർ ബി.എം. ഖാസിം, ലീസിങ് മാനേജർ രവി ശങ്കർ, പർച്ചേസ് മാനേജർ ജിനു മാത്യൂ, അസിസ്റ്റന്റ് പർച്ചേസ് മാനേജർ ഷാനവാസ്, മീഡിയ മാർക്കറ്റിങ് മാനേജർ ഫിറോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രിന്റ്, ഓൺ ലൈൻ, മൊബൈൽ ആപ്ളിക്കേഷൻ എന്നീ മൂന്ന് പ്ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതൽ പുതുമകൾ അവതരിപ്പിക്കുവാൻ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ളസ് സി.ഇ. ഒ.യും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.