- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തേവലക്കര പ്രദേശവാസികളുടെ യു.എ.ഇ യിലെ കൂട്ടായ്മയായ തുണയുടെ ഓണാഘോഷം
കൊല്ലം ജില്ലയിലെ തേവലക്കര പ്രദേശവാസികളുടെ യു.എ.ഇ യിലെ കൂട്ടായ്മയായ തുണയുടെ ഓണാഘോഷം ഷാർജ പാക്കിസ്ഥാൻ സോഷ്യൽ സെന്ററിൽ വച്ച് നടന്നു. അത്തപ്പൂക്കളവും,വർണാഭമായ ഘോഷയാത്രയ്ക്ക് മാവേലിയും, ചെണ്ടമേളവും മിഴിവേകി. നിരവധി ടീമുകൾ മാറ്റുരച്ച പായസമേള ഓണാഘോഷത്തിന്റെ പ്രത്യേകയായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം പൊതു സമ്മേളനം നടത്തപ്പെട്ടു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹീം ഉൽഘാടനം ചെയ്തു. NTV ചെയർമാൻ മാത്യുക്കുട്ടി ജോസഫ് കടോൺ മുഖ്യ പ്രഭാഷണം നടത്തി. തുണ പ്രസിഡന്റ് ഫിലിപ്പ് തരകൻ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ ബിജു തങ്കച്ചൻ സ്വാഗതവും സെക്രട്ടറി റിയാസ് ഖാൻ നന്ദിയും അറിയിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. കൊച്ചു കുട്ടികളും, തുണ കുടുംബാംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.
അഗ്‌നിയുടെ കലാകാരന്മാർ സംഗീത വിരുന്നവതരിപ്പിച്ചു. ഓണവേഷത്തിലെത്തിയവരിൽ നിന്നും ശ്രീമാൻ, ശ്രീമതി എന്നിവരെ തിരഞ്ഞെടുത്തു. മത്സരങ്ങളിൽ വിജയികളായവർക്കും, കലാപരിപാടി അവതരിപ്പിച്ചവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു. ഓണാഘോഷ പരിപാടികൾക്ക് ജോൺ മാത്യു വൈദ്യൻ, കോശി ജോൺസൻ വൈദ്യൻ, അലക്‌സ് കോശി വൈദ്യൻ, ഉമ്മൻ അലക്‌സ് തരകൻ, സിജോ.എം ഡാനിയേൽ, ഷാഫി വയലുവീട്ടിൽ, സുനിൽ വർഗീസ് വൈദ്യൻ എന്നിവരും നേതൃത്വം നൽകി.