- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മ 'ഇഖ്വ സ്വീകരണവും യാത്രയയപ്പും നല്കി
ദുബായ് : ധീര ദേശസാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മദേശമായ ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മ 'ഇഖ്വ' ആഭിമുഖ്യത്തിൽ ഹ്രസ്വ സന്ദര്ശനാര്ഥം നാട്ടിൽ നിന്നും എത്തിയ ചീഫ് കോഓർഡിനേറ്റർഇഞ്ചിനീയർ ഉമ്മര്കുട്ടി ഹാജിക്ക് സ്വീകരണവും, നാല്പത്തഞ്ചു വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കുമടങ്ങുന്ന ഇഖ്വ സ്ഥാപക പ്രസിഡണ്ടും രക്ഷാധികാരിയുമായ സി പി അബൂബക്കറിന് യാത്രയയപ്പും നൽകി.
പ്രസിഡണ്ട് എം കെ നവാസ് അധ്യക്ഷത വഹിച്ചു. ഇഖ്വ മുഖ്യ രക്ഷാധികാരി ബഷീർ ഇബ്രാഹിം ഉത്ഘാടനം ചെയ്തു.രാജൻ കൊളാവിപാലം മുഖ്യാതിഥിയായി പങ്കെടുത്തു.ഉമ്മർ കുട്ടി ഹാജി, സിപി അബൂബക്കർ എന്നിവർക്ക് ഉപഹാരം നൽകിമുസ്തഫ നാറാണത്ത് , ചന്ദ്രൻ കൊയിലാണ്ടി എന്നിവർ പൊന്നാടയണിയിച്ചു.അഡ്വ .മുഹമ്മദ് സാജിദ്, സിറാജ് സി പി, ഫസൽ പി, റിയാസ് സി കെ, ഷാനു സി എം, സമീർ , ശമീൽ തുടങ്ങിയവർസംസാരിച്ചു.സിക്രട്ടറി മുറാദ് സ്വാഗതവും , സകരിയ നന്ദിയും പറഞ്ഞു.