ദുബായ് : വിഴിഞ്ഞം തുറമുഖത്തോടൊപ്പം തന്നെ മലബാറിലെ കടൽ ഗതാഗതത്തിന്റെ കവാടമായ ബേപ്പൂര് തുറമുഖം കൂടി വികസിപ്പിച്ചു സഞ്ചാര യോഗ്യമാക്കണമെന്നു മലബാർ പ്രവാസി (യു എ ഇ ) കൺവെൻഷൻ കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.

കേരളത്തിലെ വിശേഷിച്ചു മലബാറിലെ ചിരപുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മധ്യ പൂർവദേശങ്ങളുമായി ബേപ്പൂർ തുറമുഖത്തിൽ നിന്ന് മുമ്പ് വളരെക്കാലം ചരക്കു ഗതാഗതവും യാത്ര സൗകര്യങ്ങളും ഉണ്ടായിരുന്നു.എന്നാൽ അധികൃതരുടെ അനാസ്ഥയും, അവഗണനയും മൂലം വളരെ കാലമായി ഈ തുറമുഖം നിശ്ചലാവസ്ഥയിലാണ്.ഇന്ത്യയിൽ തന്നെ ഉരുക്കളുടെയും (മരം കൊണ്ടുള്ള കപ്പലുകളുടെ), പായ കപ്പലുകളുടെയും നിർമ്മാണത്തിൽ ഏറെ പേരുകേട്ടസ്ഥലമായിരുന്നു ബേപ്പൂർ. അറബികളും, പാശ്ചാത്യരും, വ്യാപാരത്തിനും , മൽസ്യബന്ധനത്തിനുമായി ഈ കപ്പലുകൾ
വാങ്ങിയിരുന്നു. ഇങ്ങിനെയൊരു വിദേശ വ്യാപാര ബന്ധം വിച്ഛേദിക്കപ്പെടാനും തുറമുഖത്തിന്റെ നിശ്ചലാവസ്ഥ കാരണമായി.
വിനോദ സഞ്ചാരത്തിനും ഏറെ കേളി കേട്ടിരുന്ന ബേപ്പൂർ തുറമുഖത്തിലെ ഇത്തരം സുദൃഡവും മനോഹരവുമായ ഉരുക്കൾഇപ്പോൾ പ്രാദേശിക വിനോദസഞ്ചാര നൗകകളായി മാത്രം ഉപയോഗിച്ച് വരികയാണ്.

ലക്ഷദ്വീപ്. മിനിക്കോയ് തുടങ്ങിയ ദ്വീപു നിവാസികളുടെ കേരളത്തിലേക്കുള്ള യാത്രകവാടം ഏറെ കാലം ബേപ്പൂരായിരുന്നു.
തുറമുഖത്തിന്റെ പ്രവർത്തനം നിലച്ചതോടെ, ഇവർ കൊച്ചിയെയും, തമിഴ്‌നാട്ടിലെ തുറമുഖങ്ങളെയുമാണ് ഇപ്പോൾ ആശ്രയിച്ചു
വരുന്നത്. ഇത് മലബാറിലെ വിശേഷിച്ചു കോഴിക്കോട്, കണ്ണൂർ പട്ടണങ്ങളുടെ വാണിജ്യ മേഖലക്ക് തെല്ലൊന്നുമല്ല ക്ഷയം
വരുത്തിത്തീർത്ത്തു. ലക്‌സദ്വീപിലെ മൽസ്യവ്യവസായത്തെയും ഇത്ഏറെ ബാധിച്ചു.

ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കേരളത്തിലെ വാണിജ്യ കേന്ദ്രമായ കോഴിക്കോട്ടു നിന്നുള്ള ചരക്കു ഗതാഗതവും ,നാളികേര,
ഭക്ഷ്യധാന്യ, സുഗന്ധദ്രിവ്യങ്ങളുടെ കയറ്റുമതിയും ബേപ്പൂർ തുറമുഖത്തിന്റെ പ്രവർത്തനം നിലച്ചതോടെ പാതിയോളം നിലച്ച
നിലയിലാണ്. പഴം പച്ചക്കറികളും, അന്യസംസ്ഥാങ്ങളിലേക്കും തിരിച്ചും ഇവിടെ നിന്നും കയറ്റിറക്കുമതി നടത്തിയിരുന്നു.

വിദേശ യാത്രക്കപ്പലുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പച്ചക്കൊടികാട്ടിയിരിക്കെ, ഗൾഫു് മേഖലയിൽ ഏറ്റവും കൂടുതൽ
പ്രവാസികൾ മലബാറിൽ നിന്നാണെന്നതിനാൽ ബേപ്പൂർ തുറമുഖം കൂടി വികസിപ്പിച്ചു അനിയന്ത്രിതമായ വിമാന യാത്രക്കൂലി
താങ്ങാനാവാത്ത ഈ മേഖലയിലെ സാധാരണ തുച്ഛ വരുമാനക്കാരായ പ്രവാസി യാത്രക്കാർക്ക് കൂടി കപ്പൽ യാത്ര സൗകര്യത്തിനു
വഴിയൊരുക്കണമെന്നും മലബാർ പ്രവാസി (യു എ ഇ) യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

കൺവെൻഷനിൽ മലബാർ പ്രവാസി(യു എ ഇ) ചെയർമാൻ ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ന്യു ഇന്ത്യന്മോഡൽ സ്‌കൂൾവൈസ് പ്രിൻസിപ്പാൾ സി പി മൊയ്ദീൻ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് പ്രമേയം അവതരിപ്പിച്ചു.

രക്ഷാധികാരി മോഹൻ എസ് വെങ്കിട്ട് , ഹാരിസ് കോസ്‌മോസ് ,മൊയ്ദു കൂട്ട്യാടി , സുൾഫിക്കർ ,അസീസ് തോലേരി, പ്രയാഗ് പേരാമ്പ്ര,മുഹമ്മദ് പാളയാട്ട് , ഇഖ്ബാൽ ചെക്യാട്, ജിജു കാർത്തികപ്പള്ളി, ഷാജി ഇരിങ്ങൽ ,ഷഫീക് സംസാം, അഷ്റഫ് ടി പി , ചന്ദ്രൻ കൊയിലാണ്ടി,
സമീൽ സലാം, റഊഫ് പുതിയങ്ങാടി, സഹൽ പുറക്കാട്, നൗഷാദ് ഫെറോക് , ജലീൽ മഷ്ഹൂർ തങ്ങൾ, ഷംസീർ നാദാപുരം, കബീർ വയനാട്ജൗഹർ വാഴക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

മലബാർ പ്രവാസി വർക്കിങ് പ്രസിഡണ്ട് രാജൻ കൊളാവിപാലം സ്വാഗതവും, ബഷീർ മേപ്പയൂർ നന്ദിയും പറഞ്ഞു.