യൂണിയൻ കോപ്പിന്റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്‌സ്യൽ സെന്ററുകളിലും പതാക ഉയർത്തി.യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയൻ കോപ്. എല്ലാ വർഷവും നവംബർ മൂന്നിന് ആചരിക്കുന്ന പതാകദിനത്തിൽ ഇത്തവണ യൂണിയൻ കോപ്പിന്റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്‌സ്യൽ സെന്ററുകളിലും പതാക ഉയർത്തി.

പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വർഖ സിറ്റി മാളിൽ പ്രത്യേകം നടത്തിയ പരിപാടിയിൽ യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ഷംസി, മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റഫി അൽ ദല്ലാൽ എന്നിവർക്കൊപ്പം ജീവനക്കാരും പങ്കാളികളായി.