ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഏർപ്പെടുത്തിയ മാർ ദ്വിദിമോസ് അവാർഡ് സാമൂഹ്യ പ്രവർത്തക ഉമാ പ്രേമന് സമ്മാനിക്കും. സാമൂഹ്യ രംഗത്തെ മികച്ച പ്രകടനത്തെ മാനിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. അൻപതിനായിരം രൂപയും പ്രശ്ശസ്തി പത്രവുമാണ് അവാർഡ്.

നവംബർ 12 ന് ദേവാലയ അങ്കണത്തിൽ നടക്കുന്ന കൊയ്ത്തുത്സവ വേദിയിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ അവാർഡ് സമ്മാനിക്കുമെന്ന് വികാരി ഫാ.ബിനീഷ് ബാബു, സഹ വികാരി ഫാ.ജാക്സൺ എം. ജോൺ, ഇടവക ട്രസ്റ്റീ ബിജുമോൻ കുഞ്ഞച്ചൻ, ഇടവക സെക്രട്ടറി ജോസഫ് വർഗീസ്, ജനറൽ കൺവീനർ ബിനു വർഗീസ്, ജോയിന്റ് ജനറൽ കൺവീനർ ബിനു വർഗീസ് എന്നിവർ അറിയിച്ചു.