- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
'ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ
ഷാർജ: ഫാ. ബിജു പി. തോമസ് രചിച്ച 'ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിമിന് നൽകി പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷൻ ആണ് പ്രസാധകർ.
ഉമ്മൻ ചാണ്ടിയുമായി ഇണങ്ങിയും പിണങ്ങിയും ദീർഘ നാൾ അടുത്തു പ്രവർത്തിച്ച ഓർമ്മകൾ രമേശ് ചെന്നിത്തല പങ്കു വച്ചു. ഉമ്മൻ ചാണ്ടിയുടെ നന്മയുടെ പാഠങ്ങൾ അടുത്ത തലമുറ ഏറ്റെടുക്കുമെന്ന് രമേശ് പറഞ്ഞു.
ചടങ്ങിൽ മാധ്യമ പ്രവർത്തകരായ സണ്ണിക്കുട്ടി എബ്രഹാം, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ,ലിപി അക്‌ബർ , ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ,ഇൻകാസ് യു എ ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ, ആർ. ഹരികുമാർ, വി.ടി.സലിം, അഡ്വ.ബാബുജി ഈശോ, പോൾ ജോർജ് പൂവത്തേരിൽ,റോജിൻ പൈനുംമൂട്, ഫാ. ബിജു പി. തോമസ് എന്നിവർ പ്രസംഗിച്ചു.