ദുബായ് : മലബാർ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് ഹ്രസ്വ സന്ദര്ശനാർഥം ദുബായിലെത്തിയമുൻ പ്രതിപക്ഷനേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എംഎ‍ൽഎ യുമായി മലബാർ പ്രവാസി(യു.എ ഇ ) പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.

വിഴിഞ്ഞം തുറമുഖത്തോടൊപ്പം തന്നെ മലബാറിലെ കടൽ ഗതാഗതത്തിന്റെ കവാടമായ ബേപ്പൂര് തുറമുഖംകൂടി വികസിപ്പിച്ചു സഞ്ചാര യോഗ്യമാക്കുക, കരിപ്പൂർ, കണ്ണൂർ വിമാന താവളങ്ങളിൽ എയർ ഇന്ത്യ ഉൾപ്പെടെവലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക, കൂടുതൽ അന്താരാഷ്ട്ര ബജറ്റ് സർവീസുകൾ ആരംഭിക്കുക,സീസണിലെ അമിതമായ വിമാനയാത്രകൂലി നിയന്ത്രിക്കുക, കോഴിക്കോട്ട് ഹജ്ജ് ക്യാംപ് പുനഃസ്ഥാപിക്കുക,തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രധിനിധി സംഘംകേരളത്തിലെ ഏറെ സ്വാധീനമുള്ള രാഷ്ട്രീയ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.

ഉത്തര കേരളത്തിൽ വേണ്ടത്ര വികസനങ്ങൾ നടക്കുമ്പോൾ മലബാർ മേഖല എന്നും അവഗണന പേറുകയാണ്.കോഴിക്കോടിനായി പ്രഖ്യാപിക്കപ്പെട്ട എയിംസ് സെന്റർ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാൻ ശ്രമങ്ങൾ നടക്കുന്നു.കൊച്ചി മെട്രോ പദ്ധതി പൂർത്തിയായി സുഗമമായി പ്രവർത്തിക്കുമ്പോൾ, കോഴിക്കോട് പട്ടണത്തിനായിപ്രഖ്യാപിക്കപ്പെട്ട മോണോ റെയിൽ പദ്ധതി ഇപ്പോഴും ചുവപ്പു നാടകളിൽ കുരുങ്ങി കിടക്കുകയാണ്.

ടൂറിസം മേഖലയിലാണെങ്കിൽ, കണ്ണൂർ മുഴുപ്പിലങ്ങാട്-അഴീക്കൽ ബീച് വികസനവും, കാസർകോട്ടെ ബേക്കൽ ടൂറിസം പദ്ധതിയും, കോഴിക്കോട്ടെ വടകര സാൻഡ് ബാങ്ക്‌സ്, കുഞ്ഞാലി മരക്കാർ ടൂറിസം പദ്ധതി,തുഷാരഗിരി പദ്ധതി, എന്നിവയും, കൊയിലാണ്ടി-ചോമ്പാൽ ഹാർബർ വികസനങ്ങളും, വയനാട്-മൈസൂർറയിൽ പദ്ധതികളും പൂർണമാകാതെ നാഥനില്ലാത്ത അവസ്ഥയിലാണെന്നും പ്രതിനിധിസംഘം ചെന്നിത്തലയെ
ധരിപ്പിച്ചു. ബന്ധപ്പെട്ട ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഇത്തരം കാര്യങ്ങളിൽ കണ്ണടയ്ക്കുകയാണ്.

പ്രശ്‌നങ്ങൾ അനുഭാവപൂർവം കേട്ട ചെന്നിത്തല മലബാർ വികസന വിഷയം നിയമസഭയിൽ ഉന്നയിക്കാമെന്നും,ഔദ്യോഗിക തലത്തിൽ സമ്മർദ്ദം ചെലുത്താമെന്നും അറിയിച്ചു.മലബാർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച വിശദമായ നിവേദനം അഷ്റഫ് താമരശ്ശേരി അദ്ദേഹത്തിനു സമർപ്പിച്ചു.അഡ്വ.പ്രവീൺ കുമാർ, എൻ.സുബ്രമണ്യൻ, എന്നിവരും മലബാർ പ്രവാസി പ്രതിനിധികളായ മോഹൻ വെങ്കിട്ട് ,ജമീൽ ലത്തീഫ്, രാജൻ കൊളാവിപാലം, അഡ്വ.മുഹമ്മദ് സാജിദ്, ഹാരിസ് കോസ്‌മോസ്, മൊയ്ദു കൂട്ട്യാടി, സുൾഫിക്കർ,ഇഖ്ബാൽ ചെക്യാട്, ജിജു കാർത്തികപ്പള്ളി, മൊയ്ദു പേരാമ്പ്ര തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മലബാർ മേഖലയിലെ ഇത്തരം വിഷയങ്ങൾ രാഷ്ട്രീയ ഭേദമന്യേ നേതാക്കളെയും, മന്ത്രിമാരെയും, ജനപ്രധിനിതികളെയുംതുടർന്നും നേരിൽ കണ്ടു ധരിപ്പിക്കുമെന്ന് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മലബാർ പ്രവാസി (യു എ ഇ )പ്രതിനിധികൾ അറിയിച്ചു.