ദുബൈ:യു.എ.ഇ.യിലുള്ള കൂരാറക്കാർ (പാനൂർ) ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചു സംഘടിപ്പിച്ച ഏട്ടാമത് സ്പോർട്സ് മീറ്റീൽ ഫയർവോൾവ്‌സ് കൂരാറ ചാമ്പ്യൻസായി. യുനൈറ്റഡ് സ്റ്റാർസ് കൂരാറ രണ്ടും ജി സ്‌ക്വാഡ് കൂരാറ മൂന്നാം സ്ഥാനവും നേടി.

യു. എ. ഇ.യിലുംകൂരാറ നിവാസികളെനാല് ടീമുകളിലായി തിരിച്ച മൽസരത്തിൽ നൂറിലെറെ കായിക പ്രതിഭകൾ പങ്കെടുത്തു.

രാവിലെ പത്തര മണിക്ക് മണിക്ക് ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചു മാർച്ച് പാസ്റ്റോടെ ആരംഭിച്ചു. തുടർന്ന് നടന്ന മീറ്റിൽ കബഡി, ഫുട്‌ബോൾ, കമ്പവലി, ,ക്രിക്കറ്റ്, ബാഡ്മിന്റൺ, വ്യക്തിഗത ഇനങ്ങൾ,ഓട്ടമൽസരങ്ങൾ തുടങ്ങി നടന്നു. കുടുംബങ്ങൾക്കായി പ്രേത്യക മൽസരങ്ങളും നടന്നു.സമാപന യോഗത്തിൽസിറാജ് കെ പി അധ്യക്ഷത വഹിച്ചു.നാസർ സി എച്ച്, അശറഷ് ടി, സമീർ എംഎം, ,ഫൈസൽ പി എം, റംഷി എം.കെ,, ജസീർ പി എം. എന്നിവർ സംസാരിച്ചു.നസീർ എ പി, സുലൈമാൻ അൽമാസ്,സമീർ പി എം, ഗഫൂർ പി എം, എന്നിവർ സമ്മാനങ്ങൾ നൽകി. ഷബീർ സി.എം സ്വാഗതവുംറാസിക് സുറുമി നന്ദിയും പറഞ്ഞു. ചടങ്ങിൽ നിയാസ് പി,ആസിഫ് ആച്ചു എന്നിവരെ ആദരിച്ചു