ദുബായ് : അന്തരിച്ച നടൻ മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു എ ഇ)സംഘടിപ്പിക്കുന്ന 'നമ്മുടെ സ്വന്തം മാമുക്കോയ' പരിപാടി 2024 ജനുവരി 27 ന് ദുബായ്ഖിസൈസിലെ ക്രസന്റ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.

മാമുക്കോയയുടെ കോഴിക്കോട്ടെ യഥാർത്ഥ ജീവിതവും, പതിറ്റാണ്ടുകളുടെ അഭിനയ ജീവിതവുംശ്രദ്ധേയമായ ചലച്ചിത്ര രംഗങ്ങളും അടിസ്ഥാനമാക്കി തയാറാക്കുന്ന ഡോക്യൂമെന്ററിയും,പ്രശസ്ത മിമിക്രി കലാകാരന്മാരെയും, ഗായകരെയും ഉൾക്കൊള്ളിച്ചുള്ള കലാവിരുന്നുംപരിപാടിയുടെ ഭാഗമായി അരങ്ങേറും.

മാമുക്കോയയുടെ അഭിനയ യാത്രയിൽ അദ്ദേഹത്തോടൊപ്പം കലാരംഗത്തുണ്ടായിരുന്നവർ
ഉൾപ്പെടെ ചലച്ചിത്ര താരങ്ങളും സംവിധായകരും, സാംസ്‌കാരിക നായകരും, മാമുക്കോയയുടെ
കുടുംബാംഗങ്ങളെയും പരിപാടിയിൽ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

'നമ്മുടെ സ്വന്തം മാമുക്കോയ' പരിപാടിയുടെ ആദ്യ ബ്രോഷർ ദുബായിൽ നടന്ന ചടങ്ങിൽ
കോഴിക്കോട് പാർലമെന്റ് അംഗം എം കെ രാഘവൻ പ്രകാശനം ചെയ്തു.

മോഹൻ വെങ്കിട്ട് ,ജമീൽ ലത്തീഫ് , വിജയൻ കാലിക്കറ്റ് നോട് ബുക്ക്, ഹാരിസ് കോസ്‌മോസ് ,
മൊയ്ദു കുറ്റ്യാടി , ഇഖ്ബാൽ ചെക്യാട്, ബി എ നാസർ, ജിജു കാർത്തികപ്പള്ളി, മൊയ്ദു
പേരാമ്പ്ര, നൗഷാദ് ഫെറോക് , മുഹമ്മദ് ഏറാമല, ഷംസീർ തുടങ്ങിയവർ പങ്കെടുത്തു.