- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പെരുമ-ടി എം ജി കപ്പ് : 'ഓർമ്മ ദുബായ്' ജേതാക്കളായി
ദുബായ് : യു.എ.ഇയിലെ അറിയപ്പെടുന്ന സംഘടനയായ പെരുമ പയ്യോളി യു. എ. ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽനടത്തിയ പ്രഥമ പെരുമ & ടി എം ജി കപ്പ് സെവെൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ഓർമ്മ ദുബായ് ജേതാക്കളായി.ദുബായ് അമിറ്റി സ്‌കൂൾ ഫുട്‌ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തിൽ 18 ടീം അംഗങ്ങൾ പങ്കെടുത്തു.
ഫിഫ റഫറിയും, മുൻ യു എ ഇ ഫുടബോൾ താരവും ആയ അഹമ്മദ് മുഹമ്മദ് വേദുഗമായിൽ ഫുട്‌ബോൾ മേളഉദ്ഘാടനം ചെയ്തു. ഉത്ഘാടന ചടങ്ങിൽ ഗ്രീസ് ഫുട്‌ബോൾ ടീമിന്റെ ടെക്‌നിക്കൽ ഡയറക്ടർ ആയ കോൺസ്റ്റന്റ്‌റിനോസ്ടൗസാനിസ്, ബ്രസീൽ ഫുട്‌ബോൾ കോച്ച് ആയ മാർസിലോ ട്രോയിസി, എന്നിവർ വിശിഷ്ടാധിതികളായി പങ്കെടുത്തു.
അതിഥികൾ ടീമംഗങ്ങളെ പരിചയപ്പെട്ടു.
യുഎഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരും, ബിസിനസുകാരുമായ തമീം പുറക്കാട് , സമാൻ എന്നിവർ ജേതാക്കൾക്ക്ട്രോഫികൾ നൽകി.ചടങ്ങിൽ പ്രസിഡന്റ് സാജിദ് പുറത്തൂട്ട്അദ്ധ്യക്ഷത വഹിച്ചു.അസീസ് പയ്യോളി, ബിജു പണ്ടാരപറമ്പിൽ, നസീർ കേളോത്ത്, സതീഷ് പള്ളിക്കര, നൗഷർ, ഷാമിൽ മൊയ്ദീൻ, കനകൻ,വേണു, സുരേഷ് പള്ളിക്കര, റയീസ് പയ്യോളി, നജീബ്, ഷാജി ഇരിങ്ങൽ, അഡ്വ മുഹമ്മദ് സാജിദ്, കുഞ്ഞമ്മദ് പേരാമ്പ്ര,ഫൈസൽ മേലടി, സത്യൻ പള്ളിക്കര, ബഷീർ നടമ്മൽ എന്നിവർ ആശംസകൾ നേർന്നു.
ആക്ടിങ് സെക്രട്ടറി റമീസ് പയ്യോളി സ്വാഗതവും , ട്രഷറർ മൊയ്ദീൻ പട്ടായി നന്ദിയും പറഞ്ഞു.