ദുബായ് : വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ നിർണ്ണായകമാണെന്നും , പ്രവാസികളുടെ മുഴുവൻ വോട്ടും ചേർത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണമെന്നും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി പി ഇബ്രാഹിംകുട്ടി പറഞ്ഞു. ദുബായ് കൊയിലാണ്ടി മണ്ഡലം കെ എം സി സി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് തെക്കയിൽ മുഹമ്മദ് സ്വീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് ടി ടി മുനീർ അധ്യക്ഷത വഹിച്ചു. ഹ്രസ്വ സന്ദർശനത്തിന് ദുബൈയിൽ വി പി ഇബ്രാഹിം കുട്ടി ( പ്രസിഡന്റ് മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം ), അബ്ദുറഹിമാൻ വർദ്ധ് (മുസ്ലിം ലീഗ് മൂടാടി പഞ്ചായത്ത് ട്രഷറർ ), ജാഫർ എൻ കെ ( ഖത്തർ കെ എം സി സി ) എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. തെക്കയിൽ മുഹമ്മദ് , റിയാസ് വി കെ കെ , നാസിം പാണക്കാട് , മുഹമ്മദ് ബാഫഖി തങ്ങൾ എന്നിവർ ഉപഹാരം നൽകി. ദുബായ് കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നാസിം പാണക്കാട് , സയ്യിദ് ഫസൽ തങ്ങൾ , റിയാസ് ഹൈദർ , സുൽത്താൻ അബ്ദുൽ അസീസ് മേലടി , റഹീസ് കോട്ടക്കൽ ,സാജിദ് പുറതൂട്ട് ,ഫാത്തിഹ് സി ,സമീർ മനാസ് , ജാഫർ നിലയെടുത്ത് , വി പി മൊയ്ദീൻ പട്ടായി ( പയ്യോളി ), റാഷിദ് സി കെ കാപ്പാട് ( ചേമഞ്ചേരി ), സയ്യിദ് ഉമ്മർ മഷ്ഹൂർ ( കൊയിലാണ്ടി), ബഷീർ തിക്കോടി ഇശൽ ( തിക്കോടി), ഹാരിസ് തൈക്കണ്ടി , സിദ്ധീഖ് പേരാമ്പ്ര , ജസീൽ കായണ്ണ , ജമാൽ സി കെ സി , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വി പി ഇബ്രാഹിംകുട്ടി , അബ്ദുറഹിമാൻ വർദ്ധ് , ജാഫർ എൻ കെ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു പ്രസംഗിച്ചു. ദുബായ് കെ എം സി സി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും , അബ്ദുൽ റസാക്ക് കൂടത്തിൽ നന്ദിയും പറഞ്ഞു.