- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു എ ഇ 52 ആം ദേശീയദിനാഘോഷം: മലബാർ പ്രവാസി 'ഐക്യദാർഢ്യ സംഗമം' സംഘടിപ്പിച്ചു
ദുബായ് : യു എ ഇ യുടെ 52 ആം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മയുടെആഭിമുഖ്യത്തിൽ 'ഐക്യദാർഢ്യ സംഗമം' സംഘടിപ്പിച്ചു.
ദുബായിൽ നടന്ന പരിപാടി ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്തു. യു എ ഇ യിൽ സ്വദേശികൾക്കുംവിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും, സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്റെ മുഖ മുദ്രയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യു എ യിൽ 51 വർഷക്കാലം പ്രവാസജീവിതം നയിച്ച സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനായ മൊയ്ദു കുറ്റ്യാടിയെ ആദരിച്ചു.മലബാർ പ്രവാസി(യു എ ഇ ) പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഹാരിസ് കോസ്‌മോസ് , അസീസ് തോലേരി, ബഷീർ മേപ്പയൂർ , ചന്ദ്രൻ കൊയിലാണ്ടി, മൊയ്ദു പേരാമ്പ്ര , ഇഖ്ബാൽ ചെക്യാട്, അഹമ്മദ് ചെനായി, റഊഫ് പുതിയങ്ങാടി, മുഹമ്മദ് ഏറാമല, അസീസ് വടകര, കബീർ വയനാട്, ജൗഹർ വാഴക്കാട്, തുടങ്ങിയവർ സംസാരിച്ചു .
ജനറൽ സിക്രട്ടറി അഡ്വ:മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ എം മുഹമ്മദലി നന്ദിയും പറഞ്ഞു.യു എ ഇ യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു.