- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷാർജ ഫ്രൈഡേയ്‌സ് ഫാമിലി കൂട്ടായ്മയും ക്രിക്കറ്റ് പ്രിമിയർ ലീഗും സമാപിച്ചു; ഷാർജ കിങ്സ് ചാമ്പ്യന്മാർ
അജ്മാൻ : അജ്മാൻ റോയൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന ഷാർജ ഫ്രൈഡേയ്‌സ് ഫാമിലി കൂട്ടയ്മയും ക്രിക്കറ്റ് പ്രിമിയർ ലീഗും പ്രായ വ്യത്യാസമില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും ഉത്സവ പ്രതീതി പകർന്നു,ഡിസംബർ 1 ഫ്രൈഡേ 5 മണിക്ക് ആരംഭിച്ച പ്രോഗ്രാം ശനിയാഴ്ച രാവിലെ 8 മണിവരെ നീണ്ടു നിന്നു..
ആവേശകരമായ ക്രിക്കറ്റ് പ്രിമിയർ ലീഗിൽ മൊയ്ദീൻ എ എം നയിച്ച ഷാർജ കിങ്സ് ചാമ്പ്യന്മാരായി, നൗഷാദ് അർജാൽ നയിച്ച ഷാർജ ബ്ലാസ്റ്റേഴ്സ് ആണ് റണ്ണേഴ്‌സപ്പ്,
താജു ആദൂർ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു,ഇബ്രാഹിം പള്ളങ്കോട്, ഡോക്ടർ അബ്ദുൽ ഖാദർ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു,കൂട്ടയ്മയിലേക് എത്തിച്ചേർന്ന അതിഥികളെ സ്വീകരിക്കാനായി സംഘാടക സമിതി വ്യത്യസ്ത വിഭവങ്ങളോട് കൂടി ഒരുക്കിയ സൗജന്യ തട്ടുകട പ്രോഗ്രാമിന്റെ മുഖ്യ ആകർഷണമായി മാറി,കൂടാതെ കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി ഒരുക്കിയ വിവിധയിനം മത്സരങ്ങളും ഏറെ ആവേശം നിറഞ്ഞതായി മാറിഅടുത്ത വർഷം ഡിസംബർ 2 നു പ്രോഗ്രാം നടത്തുമെന്നു സംഘാടക സമിതി അറിയിച്ചു.