- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മലബാർ പ്രവാസി (യു എ ഇ)സംഘടിപ്പിക്കുന്ന നമ്മുടെ സ്വന്തം മാമുക്കോയ' ശനിയാഴ്ച
ദുബായ് : അന്തരിച്ച നടൻ മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു എ ഇ)സംഘടിപ്പിക്കുന്ന 'നമ്മുടെ സ്വന്തം മാമുക്കോയ' പരിപാടി ജനുവരി 27 ന് ശനിയാഴ്ച വൈകിട്ട്4 മണി മുതൽ ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.അനുസ്മരണ ചടങ്ങ് മുൻ കേരള ചീഫ് സിക്രട്ടറിയും, കവിയും ചലച്ചിത്ര ഗാന രചയിതാവുമായകെ.ജയകുമാർ ഉത്ഘാടനം ചെയ്യും. അഹമ്മദ് അൽ സാബി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ചടങ്ങിൽ മാമുക്കോയയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 'സ്മൃതി പുരസ്കാരം' പ്രശസ്ത ഹാസ്യ നടനും,സിനിമ-സീരിയൽ ആർട്ടിസ്റ്റുമായ വിനോദ് കോവൂരിനു സമ്മാനിക്കും. മാമുക്കോയയുടെ ജീവ ചരിത്രംഉൾക്കൊള്ളിച്ചു രചിച്ച 'മാമുക്കോയ-ചിരിയുടെ പെരുമഴക്കാലം'എന്ന പുസ്തകത്തിന്റെ രചയിതാവ്ബഷീർ രണ്ടത്താണിയെ വേദിയിൽ ആദരിക്കും. ഡോ. ഖാലിദ് അൽ ബലൂഷി, നടൻ ശങ്കർ, ഷാർജഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, തുടങ്ങി സാമൂഹ്യ സാംസ്കാരിക മേഖലയിലെ
പ്രമുഖർ സംബന്ധിക്കും.
തുടർന്ന് മാമുക്കോയയുടെ കോഴിക്കോട്ടെ യഥാർത്ഥ ജീവിതവും, പതിറ്റാണ്ടുകളുടെ അഭിനയ ജീവിതവുംശ്രദ്ധേയമായ ചലച്ചിത്ര രംഗങ്ങളും അടിസ്ഥാനമാക്കി മാധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ തയാറാക്കിയഡോക്യൂമെന്ററിയും, യാസിർ ഹമീദിന്റെ നേതൃത്വത്തിൽ പ്രശസ്ത മിമിക്രി കലാകാരന്മാരെയും,ഗായകരെയും ഉൾക്കൊള്ളിച്ചുള്ള കലാവിരുന്നും അരങ്ങേറും.
പരിപാടിയോടനുബന്ധിച്ചു വൈകിട്ട് 3 മണിമുതൽ കുട്ടികൾക്കായി ചിത്ര രചന-കളറിങ് മത്സരവുംകുടുംബിനികൾക്കായ് പായസ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് ഹുസയ്ഫ ഇബ്രാഹിം,ഷെഗാഫ് അല്മെൽഹാം , നൂർ മുഹമ്മദ്, എന്നിവർ സമ്മാനദാനം നിർവഹിക്കും.
അഭിനയ രംഗത്ത് മലബാറിന്റെ ഒരു അടയാളമായിരുന്ന മാമുക്കോയയെ സ്നേഹിക്കുന്ന, മുഴുവൻകലാസ്വാദകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, പ്രവേശനം സൗജന്യമായിരിക്കുമെന്നുംസംഘാടക സമിതി ഭാരവാഹികളായ ജമീൽ ലത്തീഫ് , മോഹൻ വെങ്കിട്ട് , അഡ്വ. മുഹമ്മദ് സാജിദ്,ഹാരിസ് കോസ്മോസ് , രാജൻ കൊളാവിപാലം , മൊയ്ദു കുറ്റ്യാടി, തുടങ്ങിയവർ അറിയിച്ചു.