- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മോട്ടിവേഷൻ ക്ളാസും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു
ദുബായ് : പെരുമ പയ്യോളി യുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.യുഎഇയിലെ പ്രമുഖനായ റേഡിയോ ജേണലിസ്റ്റ് ഹിഷാം അബ്ദുസ്സലാം ക്ളാസെടുത്തു. സദസ്യരുമായി സംവദിച്ചു.
തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ യുവ എഴുത്തുകാരനായ ഷഹനാസ് തിക്കോടിയുടെ ഓർമ്മകൾ പൂക്കുന്ന രാത്രി'നവ എഴുത്തുകാരി സഈദ നടമ്മലിന്റെ 'ലണ്ടൻ ടു കപ്പഡോക്യ-ഒരു ഭൂഖണ്ഡാന്തര യാത്ര' എന്നീ പുസ്തകങ്ങളെകുറിച്ചുള്ള ചർച്ചയും നടന്നു. ഫൈസൽ മേലടി, അഫ്സൽ ശ്യാം എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
ഇസ്മായിൽ മേലടി, അസീസ് സുൽത്താൻ, രാജൻ കൊളാവിപ്പാലം, ബിജു പി പി, അഡ്വ:മുഹമ്മദ് സാജിദ്, ഷാജി ഇരിങ്ങൽ,ഷബീർ ലത്തീഫ്, സത്യൻ പള്ളിക്കര, റയീസ് കെ ടി, നിയാസ് തിക്കോടി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു.
പെരുമ ഭാരവാഹികളായ സതീശൻ പള്ളിക്കര, കനകൻ, വേണു പുതുക്കുടി, നൗഷീർ ആരണ്യ,ഷാമിൽ മൊയ്തീൻ,റമീസ്.കെ ടി, സുരേഷ് പള്ളിക്കര എന്നിവർ നേതൃത്വം നൽകി.സെക്രട്ടറി സുനിൽ പാറേമ്മൽ , ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.