ഫുജൈറ: ഫുജൈറ ബില്‍ഡിംഗ് ഇന്റര്‍സീസ് എന്ന ഒരേകമ്പനിയില്‍ മുപ്പത്തഞ്ച് വര്‍ഷത്തോളം സിവില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയും ഇപ്പോള്‍ വിരമിച്ച് നാട്ടിലെക്ക് തിരിക്കുകയെയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയും ഇന്‍കാസ് ഫുജൈറ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ ശ്രീകുമാറിന് ഇന്‍കാസ് ഫുജൈറ സംസ്ഥാന കമ്മിറ്റി യാത്രയെപ്പ് നല്‍കി. ശിഷ്ട ജീവിതവും പൊതുജന സേവനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍കാസ് പ്രസിഡണ്ട് ജോജു മാത്യു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ ഉല്‍ഘാടനം ചെയ്തു.

കോവിഡ് കാലത്തും ഫുജൈറ കല്‍ബ പ്രളയ സമയത്തും ഇന്‍കാസ് പ്രവര്‍ത്തകര്‍ നടത്തിയ നിസ്വര്‍ത്ഥമായ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും മാതൃകാപരവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ പ്രവര്‍ത്തനങ്ങളിലും അതേ ഊര്‍ജ്വസ്വലത ഉണ്ടാവണം. ഗ്ലോബല്‍ കമ്മിറ്റിയംഗം ഡോ. ഷാജി കാസ്മി, പി.സി ഹംസ, നാസര്‍ പാണ്ടിക്കാട്, ലസ്റ്റിന്‍, ജിതേഷ്, G. പ്രകാശ്, ബിജോയ് ഇഞ്ചിപറമ്പന്‍, അനന്തന്‍ പിള്ള, നാസര്‍ പണ്ടിക്കാട് തുടങ്ങിവര്‍ പ്രസംഗിച്ചു. ഇന്‍കാസ് ഫുജൈറയുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു.