- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മക്കായി സ്മാരകങ്ങള്‍ ആവശ്യമില്ല: കെ.സി അബൂബക്കര്‍ ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി
ഫുജൈറ: ലോകാവസാനം വരെ ജനനായകന് ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി സ്മാരകങ്ങള്‍ കെട്ടിപ്പൊക്കേണ്ടതില്ലന്ന് ഇന്‍കാസ് യുഎഇ ദേശീയ ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ പറഞ്ഞു. അദ്ദേഹം നടപ്പിലാക്കിയ വികസന പദ്ധതികളും കാരുണ്യസ്പര്‍ശവും മനുഷ്യത്യവും കരുതലും അനുഭവിച്ച തലമുറ അത്തരം അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുകയും അതെന്നും നിലനില്‍ക്കുമെന്നും ഫുജൈറ ഇന്‍കാസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജനസേവനം എങ്ങിനെയെന്നും ജനസേവകന് എങ്ങിനെയാവണമെന്നും ജീവിച്ചു കാണിച്ചു കൊടുത്ത യഥാര്‍ത്ഥ ഗാന്ധിയനായിരുന്നു ശ്രീ ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ഓരോ വികസന സ്വപ്നങ്ങളും സാക്ഷാല്ക്കരിക്കപ്പെടുമ്പോഴും കേരളം അദ്ദേഹത്തെ നെഞ്ചിലേറ്റുകയാണ്. പാഴ്മുറം കൊണ്ട് ആര് മറക്കാന്‍ ശ്രമിച്ചാലും പേര് ഉച്ചരിക്കാന്‍ മടിച്ചാലും, മാറ്റി നിര്‍ത്തിയപ്പോഴും, അത് പാഴ് വേലയായി മാറിയെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ഇന്‍കാസ് ഫുജൈറ പ്രസിഡണ്ട് ജോജു മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെകട്ടറി പി.സി ഹംസ സ്വാഗതം പറഞ്ഞു. ഇന്‍കാസ് വര്‍ക്കിംഗ് പ്രസിഡണ്ട് മാരായ ജി പ്രകാശ്, നാസര്‍ പറമ്പില്‍, ജനറല്‍ സെക്രട്ടറി ലെസ്റ്റിന് ഉണ്ണി, ഐ സ് സി ആക്ടിംഗ് പ്രസിഡണ്ട് സന്‍ജ്ജീവ്, കെ എം സിസി പ്രസിഡണ്ട് മുബാറക് കോക്കൂര്‍, ഐ എസ്സിസി കല്‍ബ അഡൈ്വസര്‍ എന്‍ എം സമദ്, ഖോര്ഫക്കാന് ക്ലബ്ബ് പ്രസിഡണ്ട് ബിനോയ്, സന്തോഷ് കെ മത്തായി, തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി സെക്രട്ടറി നാസര്‍ പാണ്ടിക്കാട്, ട്രഷറര്‍ ജിതേഷ് നമ്പ്റോണ്,
അനന്തന് പിള്ള, ഉസ്മാന് ചൂരക്കോട് , ബിജോയ് ഇഞ്ചിപറമ്പന്‍, സഫാദ്, മോനി ചാക്കോ, അയ്യൂബ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വനിതകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു