ദുബായ്: ഇറ്റലിയിലെ കാഗിലാരി, മിലാൻ, ഗ്രീസിലെ കൊർഫു,സൗദി അറേബ്യയിലെ ഹോഫുഫ്, തായ്‌ലന്റിലെ ക്രാബി,പട്ടായഎന്നിവിടങ്ങളിലേക്ക് ഫ്‌ളൈ ദുബായ് സർവീസാരംഭിക്കുന്നു.ഇതോടെ എയർലൈൻ സർവീസ് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം113ആവും.53 രാജ്യങ്ങളിലായാണ് ഈ നഗരങ്ങൾ സ്ഥിതി ചെയ്യുന്നത്.ഇതിൽ ഹൊഫുഫിലേക്ക് നേരത്തെ സർവീസുണ്ടായിരുന്ന താണ്.ഇവിടത്തേക്ക് നവംബർ 24 ന് തന്നെ സർവീസ് പുനരാരംഭിക്കും.മറ്റിടങ്ങളിലേക്ക് അടുത്ത വർഷമാണ്‌സർവീസുകൾ തുടങ്ങുക.

2022 ന്റെ ആരംഭത്തിൽ തന്നെ 20- തിലേറെ കേന്ദ്രങ്ങളിലേക്ക് ഫ്‌ളൈദുബായ് പുതുതായി സർവീസാരംഭിക്കുകയുണ്ടായി. ഇറ്റലിയിലെപിസ, ക്രിഗിസ്ഥാനിലെ ഓഷ്, ഉസ്ബസ്‌ക്കിസ്ഥാനിലെ സമർക്കണ്ട്,നമങ്കാൻ എന്നിവ ഇതിൽ പെടുന്നു. ഇപ്പോൾ ആറെണ്ണം കൂടികൂട്ടിച്ചേർക്കുന്നതോടെ സർവീസ് വികസനത്തിൽ വലിയൊരുനാഴികക്കല്ല് പിന്നിടുകയാണ് ഫ്‌ളൈ ദുബായ് .

ദുബായ് വ്യോമയാന വ്യവസായം കോവിഡിനു ശേഷം വളരെപെട്ടെന്ന് തിരിച്ചു വന്നപ്പോൾ അതിനോടൊപ്പം മുന്നേറാൻസാധിച്ചതു കൊണ്ടാണ് സർവീസുകളുടെ എണ്ണത്തിൽ വലിയ
കുതിച്ചുചാട്ടം സാദ്ധ്യമായ തെന്ന് ഫ്‌ളൈ ദുബായ് ചീഫ്എക്‌സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത് പറഞ്ഞു. സർവീസ്ശൃംഖല തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക്
പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കമ്പനിഒരുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറ്റലിയിലേക്കും ഗ്രീസിലേക്കും സർവീസുകൾ വർധിപ്പിച്ചു കൊണ്ട്യൂറോപ്പിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഫ്‌ളൈദുബായ് സീനിയർ വൈസ് പ്രസിഡന്റ്( കമേഴ്‌സ്യൽ ഓപ്പറേഷൻസ്ആൻഡ് ഇ- കോമേഴ്‌സ്) ജെയ്ഹൻ എഫണ്ടി പറഞ്ഞു. ഇറ്റലിയിലെ

അഞ്ച് കേന്ദ്രങ്ങളിലേക്ക് ഇപ്പോൾ സർവീസായി. ഇറ്റലിയിലെരണ്ടാമത്തെ വലിയ നഗരമായ മിലാൻ പ്രശസ്ത ടൂറിസം-ഷോപ്പിങ്ഡസ്റ്റിനേഷനാണ്. കർഗി ലാരി മനോഹരമായ കടൽ തീരങ്ങൾക്കുംപൗരാണിക സ്മാരകങ്ങൾക്കും പേരു കേട്ടതും. കോർഫു ഗ്രീസിലെ
മനോഹരമായ ഒരു ദ്വീപാണ്.

തായ്‌ലന്റിലെ പ്രശസ്ത കടലോര സുഖവാസ കേന്ദ്രങ്ങളാണ്പട്ടായയും ക്രാബിയും.ക്രാബി, പട്ടായ സർവീസുകൾ തുടങ്ങുക വഴി സഞ്ചാരികൾക്ക്കൂടുതൽ സ്ഥലങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യംനൽകിയിരിക്കയാണെന്ന് ഫ്‌ളൈ ദുബായ് സീനിയർ വൈസ്പ്രസിഡന്റ്, കമേഴ്‌സ്യൽ ഓപ്പറേഷൻ സ്( യു എ ഇ, ജി സി സി,ഏഷ്യൻ ഉപഭൂഖൺഡം, ആഫ്രിക്ക) സുധീർ ശ്രീധരൻ പറഞ്ഞു.പ്രത്യേകിച്ച്, ജി സി സി, സി ഐ എസ്, യൂറോപ്പ് മേഖലകളിൽ
നിന്നുള്ള സഞ്ചാരിയക്ക് ഇഷ്ടപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് തായ്‌ലന്റ്.വേണ്ടത്ര വിമാന സർവീസുകളില്ലാത്തിടങ്ങളിൽസർവീസാരംഭിക്കുക എന്ന കമ്പനിയുടെ പ്രതിബദ്ധതയും ഇതിൽനിഴലിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബായ് ഇന്റർനാഷണൽ വിമാനത്താവള(ഡി എക്‌സ് ബി) ത്തിൽനിന്നാണ് ഈ സർവീസുകളെല്ലാം ഉണ്ടാവുക. എമിറേറ്റ്‌സ്എയർലൈനുമായി കോഡ് ഷേർ സംവിധാനവുമുണ്ടാവും.പട്ടായ, ക്രാബി സർവീസുകൾ 2023 ജനുവരി 20 നും( ആഴ്ചയിൽ 7
സർവീസുകൾ വീതം) മിലാൻ സർവീസ് 2023 മാർച്ച് 10 നും(ആഴ്ചയിൽ 5 ഫ്‌ളൈറ്റുകൾ) കാഗിലിരി സർവീസ് 2023 ജൂൺ 23-നും(ആഴ്ചയിൽ 3 സർവീസ്) കോർഫു സർവീസ് 2023 ജൂൺ 24 നും(ആഴ്ചയിൽ മൂന്ന്) ആരംഭിക്കും.ഈ സർവീസുകളുടെയെല്ലാം ടിക്കറ്റുകൾ flydubai com ൽ ബുക്ക്ചെയ്യാവുന്നതാണ്. ദുബായിൽ ടിക്കറ്റ് ബുക്കിങ്ങിനായിബന്ധപ്പെടേണ്ട നമ്പർ (+971)600 54 44 45. ടൈം ടേബിൾ, യാത്രാ നിരക്ക്എന്നിവയെക്കുറിച്ചറിയാൻ https://www.flydubai.com/en/plan/timetableഎന്നസൈറ്റ് സന്ദർശിച്ചാൽ മതി.