ദുബൈ: സിഐഒ 200 പുരസ്‌കാര ദാന ചടങ്ങിൽ യൂണിയൻകോപ് ഐ.ടി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഐമൻ ഉത്മാന് 'ലെജന്റ്' പുരസ്‌കാരം നൽകി ആദരിച്ചു. ഡിജിറ്റൽ പരിവർത്തനത്തിന്റെ നേതൃസ്ഥാനത്തു നിന്ന് കൈവരിച്ച നേട്ടങ്ങളുടെയും യൂണിയൻ കോപിന്റെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ സംഭവനകളുടെയും അംഗീകാരമായാണ് വേൾഡ് സിഐഒ 200 സമ്മിറ്റിൽ വെച്ച് ഈ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.

 

ഇ- കൊമേഴ്‌സ് വിഭാഗത്തിലാണ് തങ്ങൾക്ക് പുരസ്‌കാരം ലഭിച്ചതെന്ന് ഐമൻ ഉത്മാൻ പ്രതികരിച്ചു. യൂണിയൻ കോപിന് വേണ്ടി വികസിപ്പിച്ച സാങ്കേതിക സംവിധാനങ്ങൾക്കാണ് പുരസ്‌കാരം. യൂണിയൻകോപിൽ ഡയറക്ടർ ബോർഡിൽ നിന്നും സ്ഥാപനത്തിൽ നിന്നും ഇ-കൊമേഴ്‌സിന് പ്രത്യേക പ്രധാന്യവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ അവാർഡ് മികച്ച സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചതിനുള്ള അംഗീകാരമായാണ്, സമ്മിറ്റിൽ പങ്കെടുത്ത് വിജയിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക മാനേജ്‌മെന്റ്, മാർക്കറ്റിങ് രംഗങ്ങളിലെ വിജ്ഞാനങ്ങളിൽ അധിഷ്ഠിതമായ നൂതന സാങ്കേതിക വിദ്യ പ്രായോഗികവത്കരിക്കുന്നതിലൂടെ സ്ഥായിയായ ലക്ഷ്യങ്ങൾ നേടാൻ യൂണിയൻ കോപിന് സാധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഷോപ്പിങ് സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിലേക്കുള്ള ആധുനിക ബിസിനസ് രീതികളുടെ പരിവർത്തനവും സാങ്കേതിക സജ്ജീകരണങ്ങളും തങ്ങളുടെ ഇ-കൊമേഴ്‌സ് സാധ്യതകൾ വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തലങ്ങളിലുള്ളതാണ് റീട്ടെയിൽ മേഖലയിലെ യൂണിയൻ കോപിന്റെ പ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശേഷിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിവിധ വിഭാഗങ്ങളും സാംസ്‌കാരിക വൈവിദ്ധ്യങ്ങളും കണക്കിലെടുത്തുകൊണ്ടുതന്നെ അവർക്ക് പരമാവധി സന്തോഷം എത്തിക്കാൻ ലക്ഷ്യമിട്ട് സ്മാർട്ട്, ഡിജിറ്റൽ സേവനങ്ങൾ സജ്ജമാക്കുന്ന കാര്യത്തിൽ യൂണിയൻ കോപ് എപ്പോഴും ശ്രദ്ധപുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ കോപിലെ ഇക്ട്രോണിക് നെറ്റ്‌വർക്കും ഇ-കൊമേഴ്‌സ് ചാനലും വാണിജ്യപരമായ ആവശ്യങ്ങൾക്ക് മാത്രമല്ല, അതിനപ്പുറത്ത് സ്ഥാപനത്തിന് ശക്തമായ പ്രതിച്ഛായ സൃഷ്ടിക്കാനും ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനായി ആധുനിക പദ്ധതികൾക്ക് രൂപം കൊടുക്കാനും അവയിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

BOTSഉം ഗ്ലോബൽ സിഐഒ ഫോറവും ചേർന്നാണ് വേൾഡ് സിഐഒ 200 അവാർഡുകൾ സംഘടിപ്പിക്കുന്നത്.