ദുബൈ: മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി. കണ്ണൂർ കൂത്തുപറമ്പ് പനമ്പ്രാൽ മെരുവമ്പായ് ഖലീൽ (37) ആണ് മരിച്ചത്. ദുബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പിതാവ് - ഉസൈൻ. മാതാവ് - സഫിയ. ഭാര്യ - ഷഹറ. മക്കൾ - അസബ്, അസീൻ. സഹോദരങ്ങൾ - അഷ്‌കർ, അഫ്രീദ്, ഷഫീദ, ഷമീന, ഷർമിന, ഷാനിബ. വ്യാഴാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.