- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിയാൽ പാരിസ് 2022'ൽ പങ്കെടുക്കാനൊരുങ്ങി യൂണിയൻ കോപ്
ദുബൈ: ഒക്ടോബർ 15 ശനിയാഴ്ച മുതൽ ഒക്ടോബർ 19 ബുധനാഴ്ച വരെ പാരിസിൽ നടക്കുന്ന 'സിയാൽ പാരിസ് 2022' എക്സിബിഷനിൽ തങ്ങളുടെ സാന്നിദ്ധ്യമുണ്ടാവുമെന്ന് ദുബൈയിലെ റീട്ടെയിൽ സ്ഥാപനമായ യൂണിയൻ കോപ് അറിയിച്ചു.
അനുഭവവും അറിവും പങ്കിടാൻ
ആഗോള പ്രദർശനത്തിൽ പങ്കെടുക്കുന്നതിലൂടെ തങ്ങളുടെ പരിചയവും അറിവും ഈ രംഗത്തെ വിദഗ്ധരുമായും, ഫുഡ് ആൻഡ് ബിവറേജ് മേഖലയിൽ പൊതുവായും റീട്ടെയിൽ രംഗത്ത് വിശേഷിച്ചുമുള്ള മറ്റ് കമ്പനികളുമായും പങ്കുവെയ്ക്കാനാണ് യൂണിയൻ കോപ് ലക്ഷ്യമിടുന്നത്. യൂണിയൻ കോപും പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് കമ്പനികളുമായി സഹകരണത്തിന്റെ പുതിയ സാധ്യതകൾ തുറക്കാനും ഒപ്പം നിക്ഷേപങ്ങൾ ആകർഷിക്കാനും പദ്ധതിയുണ്ട്.
വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും ഡിവിഷനുകളുടെയും ഡയറക്ടർമാർ ഉൾപ്പെടുന്ന പ്രതിനിധി സംഘമാണ് യൂണിയൻ കോപിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കുന്നത്. മറ്റ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തുകയും, റീട്ടെയിൽ രംഗത്ത് യൂണിയൻ കോപിനുള്ള ശേഷി വിലയിരുത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ റീട്ടെയിൽ രംഗത്തെ മുൻനിര കമ്പനിയായി മാറാനും ഒപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് കൃത്യമായ വിലയിരുത്തലുകളോടെ ഉത്പാദിപ്പിക്കുന്ന പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക വഴി രാജ്യത്തിന്റെ വാണിജ്യ രംഗത്തിന് നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാൻ ശ്രമിക്കും.
പ്രദർശനത്തിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള വാണിജ്യ വിനിമയ സാധ്യതകൾ വിലയിരുത്താനും ഈ പങ്കാളിത്തം വഴിയൊരുക്കും. പുതിയ ബ്രാൻഡുകൾ തിരിച്ചറിയാനും അന്താരാഷ്ട്ര കമ്പനികളിൽ നിന്നും ഫാക്ടറികളിൽ നിന്നും വിതരണക്കാരിൽ നിന്നും നേരിട്ട് സാധനങ്ങൾ വാങ്ങാനും പുതിയ വിപണികൾ കണ്ടെത്താനും ഒപ്പം പുതിയ കയറ്റുമതി - ഇറക്കുമതി കരാറുകളുണ്ടാക്കാനുമൊക്കെ ഈ അവസരം ഉപയോഗപ്പെടുത്തും.
ഏഴായിരത്തിലധികം കമ്പനികൾ പങ്കെടുക്കുന്ന സിയാൽ പാരിസ് 2022 പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച യൂണിയൻ കോപ്, യുഎഇയിലെ റീട്ടെയിൽ രംഗത്തെ പുരോഗതിക്കുള്ള പരിശ്രമമാണ് നടത്തുന്നതെന്നും ഇത് രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെയും രാഷ്ട്ര നേതാക്കളുടെയും താത്പര്യത്തിന് അനുഗുണമായ പ്രവർത്തനമാണെന്നും അറിയിച്ചു. ഫുഡ് ആൻഡ് ബിവറേജ് മേഖല ഉൾപ്പെടുന്ന റീട്ടെയിൽ രംഗം ഇപ്പോൾ വർദ്ധിച്ചുവരുന്ന ഡിമാന്റ് കാരണം വലിയ വളർച്ചയാണ് നേടുന്നത്. അതുകൊണ്ടുതന്നെ ലോക രാജ്യങ്ങൾക്കിടയിൽ വാണിജ്യ വിനിമയത്തിന്റെയും വിതരണ, ഇറക്കുമതി രംഗത്ത് കൂടുതൽ മുന്നേറ്റമുണ്ടാകേണ്ടതും ആവശ്യമാണ്.
ഇതിന് പുറമെ യൂണിയൻ കോപിനെ പ്രതിനിധീകരിച്ച് പരിപാടിയിൽ പങ്കെടുക്കുന്നത് മികച്ച അനുഭവവും യോഗ്യതയുമുള്ളവരാണെന്നും അധികൃതർ അറിയിച്ചു. പൂർണമായും സ്വതന്ത്രമായും ബിസിനസ് ചെയ്യുന്നതിനായി യൂണിയൻ കോപ് ഒരുക്കുന്ന അന്തരീക്ഷം എടുത്തുകാണിക്കുന്നതിനായുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. ഇറക്കുമതിയാണെങ്കിലും വിതരണമാണെങ്കിലും എല്ലാ മേഖലകളിലും അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച രീതികളാണ് യൂണിയൻ കോപ് പിന്തുടരുന്നത്. പാരിസിൽ നടക്കുന്ന ഈ പരിപാടിയിൽ യുഎഇ പവലിയനിൽ അണിനിരക്കുന്ന ആദ്യത്തെ സ്വകാര്യ കോ-ഓപ്പറേറ്റീവ് സ്ഥാപനമാണ് യൂണിയൻകോപെന്നും അധികൃതർ അറിയിച്ചു.