- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ ജലീല ചിൻഡ്രൻസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 'വീൽസ് ഓഫ് ഹാപ്പിനെസ്' സംഘടിപ്പിച്ച് യൂണിയൻ കോപ്
ദുബൈ: ദുബൈയിലെ അൽ ജലീല ചിൽഡ്രൻസ് സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് 'വീൽസ് ഓഫ് ഹാപ്പിനെസ്' എന്ന പേരിൽ യൂണിയൻ കോപ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രോഗികളായി ആശുപത്രിയിലെത്തുന്ന കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ ചികിത്സാ കാലയളവിൽ പിന്തുണ നൽകാനും അവബോധം വളർത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ചികിത്സയ്ക്കിടെ കുട്ടികൾക്ക് യൂണിയൻ കോപ് സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളുടെയും നിയോനെറ്റൽ ഇന്റർൻസീവ് കെയറിലെ (എൻഐസിയു) രോഗികളുടെയും സഹകരണത്തോടെയായിരുന്നു, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
യൂണിയൻകോപിൽ നിന്ന് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി, കമ്മ്യൂണിക്കേഷൻ സെക്ഷൻ മാനേജർ ഹുദ സാലെം സൈഫ്, യൂണിയൻ കോപ് അൽ വർഖ സിറ്റി മാൾ ബ്രാഞ്ച് മാനേജർ മുഹമ്മദ് അബ്ബാസ് എന്നിവരും ജീവനക്കാരും ഒപ്പം അൽ ജലീല ചിൻഡ്രൻസ് സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
ആശുപത്രിയിലെ രോഗികൾക്കും ഒരു വയസ് മുതൽ പത്ത് വയസ് പ്രായമുള്ള ആശുപത്രി സന്ദർശകർക്കും പരിപാടിയുടെ ഭാഗമായി നിരവധി സമ്മാനങ്ങൾ വിതരണം ചെയ്തു. മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിനൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്ക്, പങ്കെടുത്ത രക്ഷിതാക്കളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിനും ചികിത്സയെയും മെഡിക്കൽ വിദ്യാഭ്യാസത്തെയും സമന്വയിപ്പിച്ച് കൊണ്ട് കുട്ടികൾക്ക് മികച്ച പരിചരണം ലഭ്യമാക്കുന്നതിന് ഈ ആശുപത്രി വഹിക്കുന്ന സുപ്രധാന പങ്കിനും പിന്തുണ നൽകാനുള്ള യൂണിയൻ കോപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്തരമൊരു ഉദ്യമം.
മഹത്തായ ഇത്തരമൊരു പരിപാടിയെക്കുറിച്ച് യൂണിയൻ കോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകിയുടെ വാക്കുകൾ ഇങ്ങനെ, 'സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങൾക്കൊപ്പം ഇത്തരം പരിപാടികളിലെ പങ്കാളിത്തവും സമൂഹത്തിന് നൽകുന്ന സംഭാവനകളും ഏറെ പ്രാധാന്യത്തോടെയാണ് യൂണിയൻ കോപ് കാണുന്നത്. സ്ഥിരവും നിരന്തരവുമായ സന്തോഷം ഉറപ്പുവരുത്താനായി അവശ്യം പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണ് രോഗികളായ കുട്ടികൾ. അതുകൊണ്ടാണ് അൽ ജലീല ചിൽഡ്രൻസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഇത്തരത്തിലൊരു വ്യത്യസ്തമായ പരിപാടി യൂണിയൻ കോപ് സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കാളികളായ കുട്ടികളെ സന്തോഷിപ്പിക്കാനും ചെക്കപ്പുകൾക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്കുള്ള അവരുടെ സന്ദർശനത്തിനിടെ അവരുടെ ഹൃദയത്തിൽ ആനന്ദം നിറയ്ക്കാനും ഇതിലൂടെ സാധിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്'.
'വർണാലംകൃതമായ ഒരു കാർട്ട് നിറയെ സമ്മാനങ്ങൾ നിറച്ചാണ് പരിപാടിക്ക് 'വീൽസ് ഓഫ് ഹാപ്പിനെസ്' എന്ന് പേരിട്ടത്. യൂണിയൻ കോപ് ജീവനക്കാരും ആശുപത്രി അധികൃതരും ചേർന്ന് ആശുപത്രിയിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കും ക്ലിനിക്കുകളിലേക്കും ആ കാർട്ട് കൊണ്ടുപോയി കുട്ടികൾക്ക് സന്തോഷത്തിനൊപ്പം സമ്മാനങ്ങളും വിതരണം ചെയ്തു' - ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ കൂട്ടിച്ചേർത്തു. സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിന്റെയും ആരോഗ്യ സ്ഥാപനങ്ങളുമായുള്ള ആശയ വിനിമയം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ കുട്ടികളിൽ കഴിവുകൾ വളർത്തിയെടുക്കാനും അവരിൽ സ്‌നേഹത്തിന്റെയും കരുണയുടെയും വികാരങ്ങൾ മൊട്ടിടാനും ഇവരുടെ സർഗാത്മകവും നൂതനവുമായ കഴിവുകൾക്ക് പിന്തുണ നൽകാനും അവരുടെ സാമൂഹികവും ദേശീയവുമായ ദൗത്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഇതിനെല്ലാം പുറമെ നല്ല പെരുമാറ്റ രീതികൾ നേടിയെടുക്കാനും ഇത് കുട്ടികളെ സഹായിക്കും.
അർത്ഥപൂർണമായ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിൽ യൂണിയൻ കോപിനോട് നന്ദി പറയുന്നുവെന്നും ആശുപത്രിയിലെ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനും മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികൾക്കായുള്ള പരിചരണത്തെക്കുറിച്ച് ബോധവ്ത്കരണം നൽകാനും ഇതിലൂടെ സാധിച്ചുവെന്നും അൽ ജലീല ചിൽഡ്രൻസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച്, നിയോനറ്റൽ ഇന്റെൻസീവ് കെയർ യൂണിറ്റ് മേധാവി ഡോ. ശിവ ശങ്കർ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ പങ്കും പ്രാധാന്യവും തിരിച്ചറിയുന്ന തങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി വിവിധ സ്ഥാപനങ്ങളുമായും ഏജൻസികളുമായും സഹകരിക്കാൻ തങ്ങൾ എപ്പോഴും തയ്യാറാണെന്നും ഡോ. ശിവ ശങ്കർ പറഞ്ഞു.