- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിയൻ കോപ് സന്ദർശിച്ച് ഇറ്റലിയിൽ നിന്നുള്ള മന്ത്രിതല സംഘം
ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ സഹകരണം ഉറപ്പുവരുത്താനും ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സഹകരണസ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠിക്കാനുമാണ് സന്ദർശനം.
യൂണിയൻ കോപ് സന്ദർശിച്ച് ഇറ്റലിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം. ലിവിങ് ദി സ്വീറ്റ് ഇറ്റാലിയൻ ലൈഫ് എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമായാണ് ഇറ്റാലിയൻ നയതന്ത്രജ്ഞർ ഉൾപ്പെടെ ദുബായ് റീട്ടെയ്ൽ സ്ഥാപനമായ യൂണിയൻ കോപ്പിൽ സന്ദർശകരായി എത്തിയത്.
ഗൾഫുഡ് എക്‌സിബിഷൻ എന്ന പേരിൽ മറ്റൊരു പ്രദർശനവും ഇപ്പോൾ യൂണിയൻ കോപിൽ നടക്കുന്നുണ്ട്. ഇറ്റാലിയൻ ബ്രാൻഡായ യൂറോമെർക്കാറ്റോയുമായി സഹകരിച്ച് ഇറ്റാലിയൻ ഉൽപ്പന്നങ്ങളിൽ 75% വരെ കിഴിവ് ഉപയോക്താക്കൾക്ക് ഇപ്പോൾ നേടാനാകും.
ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ സഹകരണം ഉറപ്പുവരുത്താനും ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സഹകരണസ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠിക്കാനുമാണ് സന്ദർശനം.
യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹമ അൽ ഷംസി, മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫി അൽ ദലാൽ, ഡയറക്ടർ ഓഫ് ദി ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ടുമെന്റ് ഡോ. സുഹൈൽ അൽ ബസ്തകി എന്നിവർ ഇറ്റാലിയൻ സംഘത്തെ വരവേറ്റു.
ഇറ്റാലിയൻ സംഘത്തിൽ കാർഷിക മന്ത്രി ഫ്രാൻസെസ്‌കോ ലോലോബ്രിഗിഡ, യു.എ.ഇയിലെ ഇറ്റാലിയൻ അംബാസഡർ ലൊറെൻസോ ഫനാറ, ദുബായിലെ ഇറ്റാലിയൻ കൗൺസൽ ജനറൽ ഗ്വിസെപ്പെ ഫിനോക്കിയാരോ, യു.എ.ഇയിലെ ഇറ്റാലിയൻ ട്രേഡ് കമ്മീഷണർ അമേഡിയോ സ്‌കാർപ, യൂറോമെർകാറ്റോ ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുൾഅസീസ് അൽഷെഹി എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
യൂണിയൻ കോപിന്റെ Umm Suqeim ബ്രാഞ്ച് ചെയർമാൻ അൽ ഷംസി പരിചയപ്പെടുത്തി. ഇത്തരം സന്ദർശനങ്ങൾ ഈ മേഖലയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ സഹായിക്കുമെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു. ദുബായിൽ ഇറ്റാലിയൻ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.