ഷാർജ : വാഹനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ടസ്വദേശി ജിജിൻ എബ്രഹാമിന്റെ മൃതദേഹം ഇന്ന്‌സ്വദേശത്തേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 9 മണിക്ക്ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ജിജിന്റെമൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്.

സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചുകഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെമടങ്ങവേ പിന്നിൽ നിന്ന് എത്തിയ വാഹനം ജിജിനെഇടിക്കുകയായിരുന്നു. തുടർന്നാണ് മരണംസംഭവിക്കുന്നത്.യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയുംസാമൂഹ്യ പ്രവർത്തകനുമായസലാംപാപ്പിനിശ്ശേരി,സാമൂഹ്യ പ്രവർത്തകൻ നിഹാസ്ഹാഷിം കല്ലറ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെഫലമായാണ് നിയമ നടപടികൾ പൂർത്തീകരിച്ചുകൊണ്ട്മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിച്ചത്.