- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതി ഏറ്റെടുത്തു ദുബായ് മലയാളികൾ: പ്രവാസികൾക്ക് അനുഗ്രഹമെന്ന് ഡോ. അൽ കിണ്ടി
ദുബായ്: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ഫാമിലി കണക്ട് ഇനി മുതൽ ദുബായിലും. പദ്ധതിയുടെ ദുബായിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യുഎഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഹിസ് എക്‌സലൻസി ഡോ. മുഹമ്മദ് സയ്യിദ് അൽ കിണ്ടി ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസികൾക്കായുള്ള മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതി തികച്ചും വ്യത്യസ്തമായ ഒരു ആശയമാണെന്നും, അത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും വളരെയേറെ പ്രയോജനം ചെയ്യുമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ഡോ. അൽ കിണ്ടി പറഞ്ഞു. ഇതുപോലുള്ള പ്രവർത്തനങ്ങൾ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട് എന്നറിഞ്ഞതിനും, അവ ദുബായ് ഉൾപ്പെടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിൽ തന്റെ സ്‌നേഹവും സന്തോഷവും മമ്മൂട്ടിയെ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ ഗവൺമെന്റിന്റെ നയതന്ത്രജ്ഞൻ, മന്ത്രി എന്നീ നിലകളിലും യു.എൻ പ്രവർത്തനരംഗത്തും സജീവ സാന്നിധ്യം വഹിച്ച ഡോ. അൽ കിണ്ടി, സാമൂഹിക, സാംസ്‌കാരിക, കാരുണ്യ പ്രവർത്തനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു.
ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് ആദ്യഘട്ടത്തിൽ ഫാമിലി കണക്ട് പദ്ധതി സാധ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ദുബായ് മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ ഫാ. സോജൻ പട്ടശ്ശേരിൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ്, ഫാമിലി കണക്ട് യൂ എ ഇ കോർഡിനേറ്റർ സാനിയാസ് അംഗങ്ങളായ , ജാഫർ, ജോസ്ഫിൻ, റാഷിദ് എന്നിവരും പങ്കെടുത്തു.