- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനാഷണൽ മാരിടൈം സ്റ്റുഡന്റ് അവാർഡ് കരസ്ഥമാക്കി വർഷ; പ്രതിസന്ധികളുടെ ലോകത്തെ, കാര്യക്ഷമത കൊണ്ട് കീഴടക്കിയ ഒരു പെൺകുട്ടിയുടെ കഥ
വീട്ടിൽ നിന്നും വളരെ അകലെ, പാരാമെഡിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്ന ദമ്പതികളുടെ ഏക മകളായി ജനിച്ച വർഷ, വളർന്നത്മുത്തശ്ശിയോടൊപ്പമായിരുന്നു. മനോഹരമായ ഓർമ്മകളൊന്നുമില്ലാതെ, ഏകാന്തമായി ജീവിതം മുന്നോട്ടു പോയിരുന്ന അക്കാലത്ത് പുസ്തകങ്ങൾ അവളുടെ ഏക കൂട്ടാളിയായി മാറി . 98% ൽ അധികം മാർക്‌സ് നേടിയിട്ടും തുടർ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങൾക്ക് നിറം വളരെ കുറവായിരുന്നു.
വേഗത്തിൽ ജോലി നേടുക, കുടുംബത്തെ പരിപാലിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി, തന്റെ മാതാപിതാക്കളെപ്പോലെ പാരാമെഡിക്കൽ മേഖലയിൽ എവിടെയെങ്കിലും തുടർ വിദ്യാഭ്യാസം നടത്താൻ അവൾ തീരുമാനിച്ചു.
എന്നാൽ അവളുടെ മാതാപിതാക്കൾക്ക് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈൻ ആൻഡ് ഇൻസ്‌പെക്ഷൻ സ്ഥാപനമായ ഏരീസ് ഗ്രൂപ്പിൽ ജോലി ലഭിച്ചതോടെ വിധി മറ്റൊന്നായി. തങ്ങളുടെ ജീവനക്കാരുടേയും അവരുടെ കുട്ടികളുടെയും എഫിഷ്യൻസി വിലയിരുത്തുന്ന സംവിധാനത്തിലൂടെ, ഏരീസ് ഗ്രൂപ്പ് വർഷയുടെ കഴിവുകൾ തിരിച്ചറിഞ്ഞു.അവസാനം, കൊച്ചി ശ്രീനാരായണ കോളേജിൽ നേവൽ ആർക്കിടെക്ചർ കോഴ്സിന് ചേരുവാൻ ഉപദേശിക്കുകയും വേണ്ട പിന്തുണ നൽകുകയും ചെയ്തു.
ഇത്തരത്തിൽ ആ കുട്ടിയുടെ മെന്റർഷിപ്പ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം , അവർ തന്നെ രൂപം നൽകിയ നൂതനമായ എഫിഷ്യൻസി മാനേജ്‌മെന്റ് ടൂളായ എഫിസം ഉപയോഗിച്ച് അവളുടെ ടാലെന്റും പാഷനും മികച്ചതാക്കുകയും കരിയറിൽ പുതിയ ടാർഗറ്റുകൾ സജ്ജീകരിക്കുകയും ചെയ്തു.ലോകത്തിലെ ഏറ്റവും മികച്ച മാരിടൈം വിദ്യാർത്ഥിയാകുക എന്നതായിരുന്നു അവളുടെ കോഴ്‌സ് ടാസ്‌ക്.
തുടക്കത്തിൽ, ഒരു സാധാരണ ഗ്രാമീണ പെൺകുട്ടി മാത്രമായിരുന്ന അവൾക്ക്, ഇത്തരത്തിൽ ലോകത്തെ മികച്ച വിദ്യാർത്ഥി ആകുക എന്നതൊക്കെ വളരെ അസാധ്യമായി തോന്നി. ഒപ്പം, പുരോഗമനപരമായ മൂല്യങ്ങൾ പകർന്നു നൽകാത്ത ഹോസ്റ്റൽ അന്തരീക്ഷവും അവളുടെ സ്വഭാവ ഗുണങ്ങൾ വളർന്നു വികസിപ്പിക്കുന്നതിന് വിലങ്ങു തടിയായി. ആദ്യകാലങ്ങളിൽ, ഇതൊക്കെ അവളുടെ സ്‌കോറുകളെ ബാധിക്കുകയും , ഉയർന്ന റാങ്കുകൾ അവൾക്ക് നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ ,എഫിസം ശ്രദ്ധയോടെ പിന്തുടർന്ന് പോന്നിരുന്ന അവൾ, പതുക്കെപ്പതുക്കെ നേട്ടങ്ങൾ കൈവരിച്ചു തുടങ്ങുകയും പുരോഗതിയുടെ പാതയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.ജീവിതത്തിന്റെ ഓരോ ദിവസവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ തിരുത്തൽ നടപടികളും അവൾ കൈക്കൊണ്ടു.
ഏരീസിനെ സംബന്ധിച്ചിടത്തോളം , ഒരു ലീഡർ, വ്യവസായലോകം നിഷ്‌കർഷിക്കുന്ന സോഫ്റ്റ് സ്‌കിൽസിൽ സമർത്ഥനായിരിക്കണം.എന്നാൽ നിർഭാഗ്യവശാൽ, നമ്മുടെ പരമ്പരാഗത അക്കാദമിക് പാഠ്യപദ്ധതിയിലൊന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ, കാമ്പസിൽ സാധ്യമായ ടാസ്‌കുകൾ കോർഡിനേറ്റ് ചെയ്യുവാനും അതുവഴി ലീഡർഷിപ്പ് ക്വാളിറ്റി വളർത്തിയെടുക്കുവാനും വർഷ മുൻകൈയെടുത്തു. അതേസമയം, സെമസ്റ്റർ പരീക്ഷകളിൽ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെ, അവൾ അക്കാദമിക് വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും കോഴ്സിന്റെ അവസാനം വരെ ആ സ്ഥാനം നിലനിർത്തുകയും ചെയ്തു.
എന്നാൽ അന്തർദേശീയ തലത്തിൽ മുൻനിരയിലെത്താൻ അത് മതിയാകുമായിരുന്നില്ല. ലോകമെമ്പാടുമുള്ള നൂറുകണക്കിന് മാരിടൈം അക്കാദമികളിൽ നിന്നുള്ള ഏറ്റവും മികച്ച മൾട്ടി-സ്‌കിൽഡ് പ്രതിഭകളുമായി അവൾക്ക് മത്സരിക്കേണ്ടി വന്നു, തൊണ്ണൂറ്റി എട്ട് ശതമാനം ആധിപത്യത്തോടെ പുരുഷന്മാർ കുത്തകയാക്കി വച്ചിരിക്കുന്ന മേഖല കൂടിയാണിത്.
അക്കാദമിക് സ്‌കോറുകളും പാഠ്യേതര പ്രവർത്തനങ്ങളും കൊണ്ട് മാത്രം അവരെ മറികടക്കാൻ ഒരിക്കലും തനിക്ക് കഴിയില്ലെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവർസ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവയെക്കുറിച്ച് ഗവേഷണം നടത്താൻ അവൾ മുൻകൈയെടുത്തു, ഈ സാങ്കേതിക വിദ്യകൾ ഒന്നും മാരിടൈം മേഖലയിൽ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാവിയിൽ ഈ വ്യവസായത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുവാൻ ഉതകുന്നതാണ് അവയുടെ പ്രയോഗ സാധ്യതയുടെ വ്യാപ്തി എന്ന് നമുക്ക് കാണാവുന്നതാണ്.
ഒരു സമ്പൂർണ്ണ ഓഷ്യാനോഗ്രാഫിക് 'സ്വാത്ത് (SWATH) റിസർച്ച് വെസ്സൽ', രൂപകൽപന ചെയ്യുന്നതിനുള്ള തന്റെ അന്തിമ പ്രോജക്ട് പൂർത്തിയാക്കാനുള്ള സമയപരിധിയിലായിരുന്നിട്ടും, അവസാന വർഷത്തിൽ അവൾ സിംഗപ്പൂർ, ദുബായ്, ഇന്ത്യ എന്നിവിടങ്ങളിൽ മൂന്ന് അന്താരാഷ്ട്ര പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ സമയം കണ്ടെത്തി. കോളേജിലെ അവളുടെ പ്രോജക്ട് ഗൈഡ് പോലും ഒന്നിലധികം കാര്യങ്ങളിൽ അവൾ ഒരേ സമയം ഏർപ്പെടുന്നതിൽ അസ്വസ്ഥനായിരുന്നു, മാത്രമല്ല ഇത്തരത്തിലുള്ള അവളുടെ ടൈറ്റ് ഷെഡ്യൂളിനും എതിരായിരുന്നു.
എന്നാൽ എഫിസം, അവളുടെ ടൈം മാനേജ്മെന്റ് സ്‌കിൽസ് എല്ലാം നന്നായി ട്യൂൺ ചെയ്തതിനാൽ, തന്റെ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന കാര്യത്തിൽ പൂർണ്ണ ആത്മവിശ്വാസം വർഷക്ക് ഉണ്ടായിരുന്നു. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും, ഇൻഡസ്ട്രിയൽ വർക്ക് കൾച്ചർ മനസ്സിലാക്കുക, എഫിസം ഉപയോഗം പഠിക്കുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രായോഗിക അനുഭവം കൈവരിക്കുന്നതിനായി
അവൾ ഏരീസ് ഗ്രൂപ്പിന്റെ ഡിസൈൻ ഡിവിഷനിലേക്ക് പോകുമായിരുന്നു.
അവൾ എൻഡിറ്റി -യിൽ നിരവധി സർട്ടിഫിക്കേഷൻ കോഴ്സുകൾ പഠിക്കുകയും , സാധാരണയായി പുരുഷന്മാർക്ക് മാത്രമായുള്ള റോപ്പ് ആക്സസ് പരിശീലന സെഷനുകളിൽ വരെ പങ്കെടുക്കുകയും ചെയ്തു....
ദുബായിൽ വച്ചു നടന്ന ലോക പ്രശസ്തമായ ഷിപ്പ്‌ടെക് എന്ന അന്താരാഷ്ട്ര കോൺഫറൻസ് വേദിയിൽ, ' ഇന്റർനാഷണൽ മാരിടൈം സ്റ്റുഡന്റ് അവാർഡ് ' നു വേണ്ടിയുള്ള മത്സരം പ്രഖ്യാപിച്ചപ്പോൾ, ഉയർന്ന അക്കാദമിക് സ്‌കോറുകൾ, പാഠ്യേതര പ്രവർത്തന റെക്കോർഡുകൾ, സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്, അക്കാദമിക് റിസർച്ച്, ഇന്റർനാഷണൽ പേപ്പർ അവതരണങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയ ബയോഡാറ്റയുമായി ആ മത്സരത്തിൽ പങ്കെടുക്കുവാൻ വർഷയും തയ്യാറായി വന്നു. മാരിടൈം സ്റ്റുഡന്റ് റേസിനായി മികച്ച കഴിവുകളുള്ള നിരവധി വിദ്യാർത്ഥികൾ അണിനിരന്നിരുന്നുവെങ്കിലും അവസാന റൗണ്ടിൽ ഇടംപിടിച്ച ഏക വനിതാ സ്ഥാനാർത്ഥി അവളായിരുന്നു. അവസാനം ഒട്ടും ആശയക്കുഴപ്പത്തിലാവാതെ വർഷയെ വിജയിയായി പ്രഖ്യാപിക്കാനുള്ള തീരുമാനം സെലക്ഷൻ കമ്മിറ്റി ഏകകണ്ഠമായി കൈക്കൊള്ളുകയും അത് ലോകമെമ്പാടുമുള്ള എല്ലാ വനിതാ മാരിടൈം വിദ്യാർത്ഥിനികൾക്കും പ്രചോദനമേകുന്ന ഒന്നായി മാറുകയും ചെയ്തു.
'ഏരീസ് ഗ്രൂപ്പിന്റെ സിഇഒ സർ സോഹൻ റോയ് എന്റെ കരിയർ മെന്റർ എന്ന നിലയിലും, എഫിസം എന്റെ പ്രൊഫഷണൽ ഗൈഡ് എന്ന നിലയിലും , ഒപ്പം എന്റെ മാതാപിതാക്കളുടെ സ്‌നേഹം വെല്ലുവിളികൾ എന്നിവയുമൊക്കെ എന്നോടൊപ്പം ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഈ നിലയിലെത്തില്ലായിരുന്നു. ഞാൻ ഈ അവാർഡ് അവർക്കെല്ലാം സമർപ്പിക്കുന്നു', ദുബായിൽ നടന്ന മാരിടൈം മേഖലയിലെ വിശ്വവിഖ്യാതരായ നൂറുകണക്കിന് ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്ത ഷിപ്പ്ടെക് ഇന്റർനാഷണൽ അവാർഡ് ചടങ്ങിനിടെ വർഷ പറഞ്ഞു .
ലോകത്തിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതുമായ ഷിപ്പ് ക്ലാസിഫിക്കേഷൻ സൊസൈറ്റികളിൽ ഒന്നായ ബ്യൂറോ വെരിറ്റാസിന്റെ ഉയർന്ന ഉദ്യോഗസ്ഥർ അവളെ പ്രത്യേകം അഭിനന്ദിക്കുകയും അവരുടെ പുതിയ കപ്പലുകളുടെ നിർമ്മാണ വിഭാഗത്തിൽ മറൈൻ സർവേയറായി ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാൽ വർഷയുടെ മെന്റർ കമ്പനിയായ ഏരീസ് ഗ്രൂപ്പിൽ ഇതിനകം ചേർന്നു കഴിഞ്ഞിരുന്നതിനാൽ അവിടെ നിന്ന് വിട്ടുപോകാൻ അവൾക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ, ഒരു പുതുമുഖത്തിന് സ്വപ്നം കാണാൻ സാധിക്കുന്നതിലും വലിയ
ശമ്പളമായിരുന്നു അവർ ഓഫർ ചെയ്തിരുന്നത്. അവളെ ലഭിക്കാനായി ബ്യൂറോ വെരിറ്റാസിന്റെ ദുബായ് ഓഫീസ് ഏരീസ് ഗ്രൂപ്പുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു.
തങ്ങൾ കണ്ടെത്തിയ മികച്ച പ്രതിഭ, 'ബിവി'യിൽ ചേരുന്നതിൽ എരീസിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ,കാരണം അവളുടെ കരിയറിന് അത് മികച്ച ഗുണം ചെയ്യുമെന്ന് അവർക്കുറപ്പായിരുന്നു. കൃത്യസമയത്ത് കൃത്യമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുവാൻ അവളെ അനുവദിക്കുമ്പോൾ മാത്രമാണ്, 'ഗൈഡൻസ്' എന്ന വാക്കിന്റെ കൃത്യമായ നിർവചനം അർത്ഥപൂർണ്ണമാവൂ എന്നും അവർക്ക് അറിയാമായിരുന്നു. ഒരു പ്രൊഫഷണൽ ഓർഗനൈസേഷൻ എന്ന നിലയിൽ, ഏരീസിന് അവരുടെ മികച്ച പ്രതിഭകളിൽ ഒന്ന് നഷ്ടപ്പെട്ടെങ്കിലും, അക്കാദമിക് രംഗത്ത് മികവ് പുലർത്തുന്നവർക്ക് അവരുടേതായ മേഖലകൾ കണ്ടെത്തി നൽകുവാനും അതിൽ ഒരു പ്രൊഫഷണലായി അവരെ വാർത്തെടുക്കുവാനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുന്ന' ഇൻഡസ്ട്രിയൽ മെന്റേഴ്‌സ് ' ആയി മാറേണ്ടത് ഓരോ സ്ഥാപനത്തിന്റെയും കോർപ്പറേറ്റ് പ്രൊഫഷണൽ ഉത്തരവാദിത്തമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതിൽ ഏരീസ് വിജയിക്കുകയാണ്.
വർഷ ഒടുവിൽ ബ്യൂറോ വെറിറ്റാസിന്റെ (ബിവി)യുടെ ഭാഗമായി , എങ്കിലും ഏരീസ് ഗ്രൂപ്പുമായുള്ള ബന്ധം അവൾ വിച്ഛേദിച്ചിട്ടില്ല. ഏരീസിന് കീഴിലുള്ള ഒരു വ്യാവസായിക സർവ്വകലാശാലയായ എഐഎംആർഐയിൽ ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ അവൾ. തന്റെ ജീവിതത്തിന്റെ വഴി കാട്ടിയും വിജയ രഹസ്യവുമായ എഫ്ഫിസത്തിൽ ഗവേഷണം നടത്തി മാരിടൈം മേഖലയിലെ തൊഴിൽ പരിശീലങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവനേവൽ ആർക്കിടെക്റ്റ് . സ്വപ്നങ്ങൾ പോലുമില്ലാതിരുന്ന തന്നെപ്പോലുരു സാധാരണ പെൺകുട്ടിക്ക് എഫ് ഫിസം എന്ന മാന്ത്രിക സംവിധാനത്തിന്റെ സഹായത്തോടെ കേവലം നാലു വർഷം കൊണ്ട് ഇങ്ങനെയൊരു പരിണാമം സാദ്ധ്യമാണെങ്കിൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അതിലേക്കു കടന്നു വരാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഇതു പോലുയർന്നു വരാൻ തീർച്ചയായും സാധിക്കേണ്ടതാണെന്ന് വർഷ വിശ്വസിക്കുന്നു.
വിദ്യാർത്ഥികൾ ,ഉദ്യോഗാർത്ഥികൾ, ഉദ്യോഗസ്ഥർ, പ്രഫഷണൽസ്, വാണിജ്യ വ്യവസായ സംരംഭകർ എന്നിങ്ങനെ ജീവിതത്തിന്റെ ഓരോ തുറകളിലും പ്രവർത്തിക്കുന്നവരുടെ എഫിഷൻസിയെഒരു വ്യക്തി എന്ന നിലയിലോഒരു ടീമിന്റെ ഭാഗമായോ,കണ്ടു കൊണ്ട് വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗിക കർമ്മ പദ്ധതിയാണ് എഫിസം. ഓരോ വ്യക്തിയും തന്റെ കഴിവിനേയും അഭിരുചിയേയും യോഗ്യതയേയും സ്വപ്നങ്ങളേയും തിരിച്ചറിഞ്ഞ് ജീവിത ലക്ഷ്യങ്ങൾ കുറിക്കുകയും അനുദിനം അതിലേക്കുള്ള യാത്രയുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ലക്ഷ്യത്തിൽ കൃത്യമായെത്തി വിജയം വരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിനും സംതൃപ്തിയോടുമൊപ്പം വർദ്ധിച്ച കാര്യക്ഷമത തൊഴിൽ സ്ഥാപനത്തിന്റെ ലാഭമായി മാറ്റുന്ന സംവിധാനം കൂടിയാണ് എഫ്ഫി സം.
മാരിടൈം ഇൻഡസ്ട്രിയിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഒരു നൂതന ആശയത്തിനോ ഉൽപ്പന്നത്തിനോ സമീപഭാവിയിൽത്തന്നെ പ്രതിഭാധനയായ ഈ പെൺകുട്ടി രൂപം നൽകുമെന്നും അത് ലോകമെമ്പാടുമുള്ള എല്ലാ മാരിടൈം പ്രൊഫഷണലുകൾക്കും ഒരു മാതൃകയായി മാറുമെന്നും പ്രത്യാശിക്കാം .....