എം.ഇ.എൻ.എ മേഖലയിലെ പ്രധാന പുരസ്‌കാരമാണ് എം.ഇ.എൻ.എ ഡിജിറ്റൽ അവാർഡ്‌സ്. ഡിജിറ്റൽ മേഖലയിലെ വിദഗ്ദ്ധർ ജൂറിയിലുള്ള അവാർഡ്, മികച്ച ബിസിനസ് പ്രാക്റ്റീസുകൾക്കാണ് സമ്മാനം നൽകുക.

ഡിജിറ്റൽ ഇന്നോവേഷന് പുരസ്‌കാരം സ്വന്തമാക്കി യൂണിയൻ കോപ്. ഈ വർഷത്തെ എം.ഇ.എൻ.എ ഡിജിറ്റൽ അവാർഡ്‌സിൽ യൂണിയൻ കോപ് മാർക്കറ്റിങ് വിഭാഗമായ ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് അഡ്വർട്ടൈസ്‌മെന്റ് സിൽവർ അവാർഡ് നേടി. 'ഫ്യൂഷൻ 5'വുമായി സഹകരിച്ച് നടത്തിയ ഡിജിറ്റൽ ക്യാംപെയ്‌നിനാണ് അവാർഡ്.

എം.ഇ.എൻ.എ മേഖലയിലെ പ്രധാന പുരസ്‌കാരമാണ് എം.ഇ.എൻ.എ ഡിജിറ്റൽ അവാർഡ്‌സ്. ഡിജിറ്റൽ മേഖലയിലെ വിദഗ്ദ്ധർ ജൂറിയിലുള്ള അവാർഡ്, മികച്ച ബിസിനസ് പ്രാക്റ്റീസുകൾക്കാണ് സമ്മാനം നൽകുക.

പുരസ്‌കാരം ലഭിച്ചതിൽ യൂണിയൻ കോപ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നീൽസ് ഗ്രോൻ നന്ദി അറിയിച്ചു. 'ഡിജിറ്റൽ മാർക്കറ്റിങ് സ്‌പേസിൽ മികച്ച സേവനം ഒരുക്കിയതിനുള്ള തെളിവാണ് ഈ പുരസ്‌കാരം. ഞങ്ങളുടെ പ്രതിജ്ഞാബദ്ധരായ ടീം യൂസർമാർക്ക് യോജിച്ച ഡിജിറ്റൽ ക്യാംപെയ്ൻ സൃഷ്ടിക്കാൻ കഠിന പ്രയത്‌നം ചെയ്തു. എം.ഇ.എൻ.എ ഡിജിറ്റൽ അവാർഡ്‌സിനോട് നന്ദി പറയുകയാണ്, ഈ നേട്ടം അംഗീകരിച്ചതിന്. ഒപ്പം ഞങ്ങളുടെ ഉപയോക്താക്കൾക്കും നന്ദി.'

ഷോപ്പിങ് കാറ്റഗറിയിൽ ഗൂഗിൽ പ്ലേ സ്റ്റോറിൽ 1,86,000 ഡൗൺലോഡുകൾ യൂണിയൻ കോപ് ആപ്പിന് ലഭിച്ചു. 75,000 ഡൗൺലോഡുകൾ പ്രതീക്ഷിച്ചയിടത്താണിത്. ഷോപ്പിങ്ങിലെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ഒന്നാം നമ്പർ ആപ്പും യൂണിയൻ കോപ് തന്നെയാണ്.