ദുബായ്: പെരുമ പയ്യോളി യു. എ. ഇ. എക്‌സിക്യൂട്ടീവ് അംഗവും സജീവ പ്രവര്‍ത്തകനുമായ ഫൈസല്‍ എഫ്. എം ന്റെ
നിര്യാണത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചിച്ചു.

വളരെ കാലമായി ദുബായില്‍ പ്രവാസ ജീവിതം നയിച്ച തിക്കോടി കോടിക്കല്‍ സ്വദേശിയായ ഫൈസല്‍ ഇടക്കാലത്തു
രോഗ ബാധിതനായി നാട്ടില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. രോഗത്തെ മനോധൈര്യത്തോടെ
നേരിട്ടു സാധാരണ ജീവിതത്തിലേക്ക് കടന്നുവരാനുള്ള ശ്രമത്തിലായിരുന്ന ഫൈസലിന്റെ മരണ വിവരം എല്ലാവരെയും
ഞെട്ടിക്കുകയായിരുന്നു.

ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്തു വന്നിരുന്ന ഫൈസല്‍ പെരുമ ഉള്‍പ്പെടെ
യു എ ഇ യിലെ ഒട്ടു മിക്ക കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു. സാമൂഹ്യ സേവന രംഗത്തും, റിലീഫ് പ്രവര്‍ത്തനങ്ഗ്‌ളിലും
ഫൈസല്‍ നിറഞ്ഞു നിന്നു. സംഘടനാ പ്രവര്‍ത്തനങ്ങളിലും ഏറെ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സൗമ്യനും നിഷ്‌കളങ്കനുമായ
വ്യക്തിത്വത്തിനു ഉടമയായിരുന്നു ഫൈസല്‍.

ദുബൈ ഖിസൈസില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷം വഹിച്ചു.

രക്ഷാധികാരികളായ അസീസ് സുല്‍ത്താന്‍ , ബിജു പണ്ടാരപ്പറമ്പില്‍, സെക്രട്ടറി സുനില്‍ പാറേമ്മല്‍, ട്രഷറര്‍ മൊയ്ദീന്‍ പട്ടായി
അഡ്വ.മുഹമ്മദ് സാജിദ്, ഷഹനാസ് തിക്കോടി, നിഷാദ് മൊയ്ദു, ഷാജി ഇരിങ്ങല്‍, സതീഷ് പള്ളിക്കര, വേണു, നൗഷര്‍ ആരണ്യ,
ഷാമില്‍ മൊയ്തീന്‍, കനകന്‍, സുരേഷ് പള്ളിക്കര , ഫിയാസ്, റമീസ്, അഡ്വ. നാസര്‍, മൊയ്ദു പെരുമാള്‍ പുരം, ഗഫൂര്‍ പള്ളിക്കര
എന്നിവര്‍ സംസാരിച്ചു.