1978 ൽ സ്ഥാപിതമായി 45 വര്ഷം പിന്നിടുന്ന മരുഭൂമിയിലെ പരുമല ആയി അറിയപ്പെടുന്ന ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബര് 22 രാവിലെ 10 .30 മുതൽ വൈകിട്ട് 10 .30 വരെ വിവിധ പരിപാടികളോടെ ദേവാലയ അങ്കണത്തിൽ വച്ച് നടത്തപ്പെടും. ഇതോടനുബന്ധിച്ചു നടത്തുന്ന പൊതു സമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ സംബന്ധിക്കും. കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും പ്രതിഫലനമാണ് ഈ ഉദ്യമത്തിൽ കാണാൻ സാധിക്കുന്നത് .

നാട്ടിൽ നിന്നും പ്രത്യകം വരുത്തി പാകം ചെയ്ത കപ്പ അതോടൊപ്പം മീൻകറിയും ഉൾപ്പെടെ എല്ലാവിധ കേരള ഭക്ഷണ വിഭവങ്ങളും ഉത്തരേന്ത്യൻ / ചൈനീസ് വിഭവങ്ങളും, കൂടാതെ ഹൗസ്‌ഹോൾഡ് ഐറ്റംസ് ലഭിക്കുന്ന കൗണ്ടറുകളും ഇതോടനുബന്ധിച്ചു പ്രവർത്തിക്കുന്നതാണ് . ആഹാര സാധനങ്ങൾ ഇടവക അംഗങ്ങൾ തന്നെ പാകം ചെയ്തതാണ് എന്നതാണ് പ്രത്യേകത. ഇടവകയിലെ വിശ്വാസികളുടെ പ്രവർത്തനത്തിന്റെ ഫലം ആണ് ഇവിടെ കാണാൻ കഴിയുന്നത് . കനൽ ടീം അവതരിപ്പിക്കുന്ന ഗാനമേള മിമിക്രി,മേളം ദുബായ് അവതരിപ്പിക്കുന്ന ചെണ്ടമേളം എന്നിവ നടത്തപ്പെടും . ആദ്യഫല പെരുന്നാളിന്റെ വിജയത്തിനായി ഇടവക വികാരി വന്ദ്യ ഫിലിപ്പ് എം സാമുവേൽ കോർ എപ്പിസ്‌കോപ്പ സഹവികാരി ഫാദർ ജിജോ രാജൻ പുതുപ്പള്ളി, ഇടവക ട്രസ്റ്റീ വർഗീസ് ജോൺസൺ, സെക്രട്ടറി ജിബു കുര്യൻ കൺവീനർ ഷിബു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു