- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Emirates
- /
- Association
വേനലില്‍ കുളിര്‍മഴയായി 'സമ്മര്‍ ഫെസ്റ്റ് 2024' കല്‍ബയില്‍ അരങ്ങേറി
കല്‍ബ: വേനല്‍ അവധി തുടങ്ങിയതോടെ വീട്ടുകളില്‍ തളച്ചിടപ്പെട്ട കുട്ടികള്‍ക്ക് ആശ്വാസമായി കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ് 2024 അരങ്ങേറി. പാട്ടും നൃത്തവും കവിതാ പാരായണവും ചിത്രീകരണങ്ങളും വിവിധ കലാപരിപാടികളുമായി കുട്ടികള്‍ പരിസരം മറന്ന് ആഘോഷ ലഹരിയിലായിരുന്നു.
ക്ലബ് വനിതാവേദിയും ബാല വേദിയും ആര്‍ട്സ് സാഹിത്യ വിഭാഗവും ചേര്‍ന്നൊരുക്കിയ കലാവിരുന്ന് ശ്രദ്ധേയമായി. ക്ലബ്ബ് പ്രസിഡണ്ട് സൈനുദീന്‍ നാട്ടിക ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ ജനറല്‍ സെക്രട്ടറി കെ.സി അബൂബക്കര്‍ സ്വാഗതം ആശംസിച്ചു. കുട്ടികളിലെ സര്‍ഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുയെന്നതാണ് ഇത്തരം പരിപാടികളെ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സി എക്സ് ആന്റണി, വി.ഡി മുരളീധരന്, എന്‍ എം സമദ്, ടിപി മോഹന്‍ ദാസ് , നാന്‍സി വിനോദ്, അഷറഫ് വി, സുബൈര്‍ എടത്തനാട്ട്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാബു ഗോപി, പ്രദീപ് , അലി, സമ്പത്ത് കുമാര്‍, മജീദ്, തുടങ്ങിവര്‍ നേതൃത്യം നല്കി.