യൂണിയന്‍ കോപ് സ്മാര്‍ട്ട് ആപ്പില്‍ 2024 ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്തത് 474,656 പേരാണ്. ഡൗണ്‍ലോഡുകളുടെ എണ്ണം 605,000 എത്തിയൂണിയന്‍ കോപ് സ്മാര്‍ട്ട് ആപ്പ്, ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയിലൂടെ 2024-ലെ ആദ്യ ആറ് മാസം 161,599 പര്‍ച്ചേസ് റിക്വസ്റ്റുകള്‍ ലഭിച്ചതായി കോ-ഓപ്പറേറ്റീവിന്റെ ചീഫ് കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി. രണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ദിവസവും ഉല്‍പ്പന്നങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഷോപ്പിങ് അനുഭവം മെച്ചപ്പെട്ടതാക്കാന്‍ നിരവധി ഫീച്ചറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സാധ്യമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും ഇ-കൊമേഴ്‌സ് മേഖലയിലെ മുന്നേറ്റം നിലനിര്‍ത്തുന്നതിനുമാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കോപ് സ്മാര്‍ട്ട് ആപ്പില്‍ 2024 ജൂണ്‍ വരെ രജിസ്റ്റര്‍ ചെയ്തത് 474,656 പേരാണ്. ഡൗണ്‍ലോഡുകളുടെ എണ്ണം 605,000 എത്തി. ദിവസേന ലഭിക്കുന്ന ഡിജിറ്റല്‍ റിക്വസ്റ്റുകള്‍ 920 ആണ്. ഇതുവരെ 66 പ്രൊമോഷനല്‍ ക്യാംപെയിനുകള്‍ നടപ്പിലാക്കി. ഇതിലൂടെ ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ടില്‍ നല്‍കി. പ്രധാനപ്പെട്ട സര്‍വീസുകളില്‍ 45 മിനിറ്റില്‍ എക്‌സ്പ്രസ് ഡെലിവറി, കാര്‍ട്ട് ഇല്ലാതെയുള്ള ഷോപ്പിങ്, യൂണിയന്‍ കോപ് ബ്രാഞ്ചുകളില്‍ നിന്നും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ പിക് അപ് ചെയ്യാനുള്ള സൗകര്യം, ഓണ്‍ലൈന്‍ വഴിയുള്ള ഷോപ്പിങ്ങിന് ദുബായ് ന?ഗരത്തിന് പുറത്തും ഡെലിവറി എന്നിവ ഉള്‍പ്പെടുന്നു.

സ്മാര്‍ട്ട് ആപ്പിലൂടെ നിരവധി ഓഫറുകള്‍ ലഭ്യമാണ്. 75% വരെ ഡിസ്‌കൗണ്ടും ഫിസിക്കല്‍ സ്റ്റോറുകളില്‍ ഇല്ലാത്ത പ്രത്യേകം ഉല്‍പ്പന്നങ്ങളും വാങ്ങാനാകും.