ദുബായ് ബ്രാഞ്ചുകള്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്‌സ്, സ്‌കൂള്‍ ബാ?ഗുകള്‍ എന്നിവയില്‍ കിഴിവ് നേടാനാകും

പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ച് വാര്‍ഷിക ബാക് ടു സ്‌കൂള്‍ ക്യാംപെയ്ന്‍ അവതരിപ്പിച്ച് യൂണിയന്‍ കോപ്. നാല് വ്യത്യസ്ത പ്രൊമോഷനല്‍ ഓഫറുകളിലായി നൂറുകണക്കിന് സ്‌കൂള്‍ സപ്ലൈ, ഉല്‍പ്പന്നങ്ങള്‍ക്ക് 60% വരെ കിഴിവാണ് യൂണിയന്‍ കോപ് നല്‍കുന്നത്.

ദുബായ് ബ്രാഞ്ചുകള്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്‌സ്, സ്‌കൂള്‍ ബാ?ഗുകള്‍ എന്നിവയില്‍ കിഴിവ് നേടാനാകുമെന്ന് യൂണിയന്‍ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍, ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.

ബാക്ക് ടു സ്‌കൂള്‍ പ്രൊമോഷനൊപ്പം ആഴ്ച്ച, മാസം തോറുമുള്ള ഓഫറുകളും തുടരും. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 60?% വരെ കിഴിവ് ഇതിലൂടെ ലഭിക്കും. സ്‌നാക്ക്‌സ്, ബെവറേജസ് തുടങ്ങിയവയ്ക്കാണ് ഓഫറുകള്‍.