വാഷിങ്ടൺ: ഖത്തർ ഭരണകൂടത്തിൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദംചെലുത്തുന്നതിന്റെ ഭാഗമായി ഖത്തറിലുള്ള യു.എസ്. എയർബേസ് നിർത്തലാക്കണമെന്ന് എമിറേറ്റ്‌സ് അംബാസിഡർ പ്രസിഡന്റ് ട്രംബിനോട്‌നിർദ്ദേശിച്ചു. ഭീകര സംഘടനകളെ പ്രോത്സാഹി പ്പിക്കുകയും, ധനസഹായം നൽകുകയും ചെയ്യുന്ന ഖത്തർ ഭരണാധികാരികളെ ഒറ്റപ്പെടുത്തണമെന്ന്അം ബാസിഡർ യൂസഫ് അൽ ഒത്തയ്ബ ആവശ്യപ്പെട്ടു.

യു.എ.ഇ സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഖത്തറിനെതിരെസാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കഴിഞ്ഞു.മിഡിൽ ഈസ്റ്റിലെ ഏറ്റവുംവലിയ അമേരിക്കയുടെ എയർ ബേസ് ഖത്തറിലാണ്.ഇറാക്ക്, സിറിയ തുടങ്ങിയഇസ്ലാമിക് സ്റ്റേറ്റുകൾക്കെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തിൽഖത്തറിനുള്ള സ്ഥാനം അതി പ്രധാനമാണ്.ഖത്തറിനെതിരെ ശക്തമായ നടപടികൾസ്വീകരിക്കുന്നതിന് അമേരിക്കയ്ക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നാണ്‌രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

ഖത്തറിനെ കേന്ദ്രീകരിച്ച് ഇപ്പോൾ നടക്കുന്ന നയതന്ത്ര പ്രതിസന്ധിലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പടിഞ്ഞാറൻ പ്രദേശങ്ങളെഅസ്ഥിരപ്പെടുത്തുന്നതിനാണെന്ന് യു.എസ്. ഡിഫൻസ് സെക്രട്ടറി ജെയിംസ്മാത്തിസ് അഭിപ്രായപ്പെട്ടു.