ദുബായ്: അഞ്ഞൂറിലധികം തൊഴിലാളികളുള്ള രാജ്യത്തെ മുഴുവൻ സ്വകാര്യസ്ഥാപനങ്ങളിലും ഒരു സ്വദേശിക്ക് എങ്കിലും ജോലി നല്കിയിരിക്കണമെന്ന ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് അറിയാനായി പരിശോദനയുമായി മന്ത്രാലയം രംഗത്ത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടുള്ള പരിശോധന ഇന്ന് മുതൽ ആരംഭിക്കും. മനുഷ്യ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയത്തിന്റെ നേരത്വത്തിലാണ് പരിശോധന.

സ്വദേശി പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവുകൾ നടപ്പിലാക്കിയോ എന്നാണ് പരിശോധിക്കുക..അഞ്ഞൂറിലധികം തൊഴിലാളികൾ ഉള്ള രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു സ്വദേശിക്ക് എങ്കിലും നിയമനം നൽകണമെന്നും ആരോഗ്യ സുരക്ഷ ഓഫീസർ തസ്തികയിൽ ആണ് എമറാത്തിക്ക് നിയമനം നൽക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ആയിരത്തിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് സ്വദേശികൾക്കും നിയമനം നൽകണം എന്നും മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു. ഡാറ്റ എൻട്രി തസ്തികയിലേക്കാണ് ഇത്തരം സ്ഥാപനങ്ങൾ സ്വദേശികളെ നിയമിക്കാൻ നിർദ്ദേശം നൽകിയിരുന്നത് .ഇത്തരം സ്ഥാപനങ്ങളിലും നാളെ മുതൽ പരിശോധന ആരംഭിക്കും.ഈ രണ്ട് തസ്തികകളിലേക്കും നിയമനം നടത്തുന്നതിനായി യോഗ്യരായവരുടെ പട്ടിക സ്വദേശി വത്കകരണ മന്ത്രാലയം നേരത്തെ തയ്യാറാക്കിയിരുന്നു