- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ച് പോയിട്ടും എമ്മി അമ്മയാവും...!!ഭാര്യയുടെ അണ്ഡവും തന്റെ ബീജവും കൂട്ടുകാരിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് അകാലത്തിൽ മരിച്ച ഭാര്യയെ അമ്മയാക്കാൻ ഒരുങ്ങി ഒരു യുവാവ്; വാടക ഗർഭധാരണ ചരിത്രത്തിലെ വിചിത്രമായ ഒരു കഥ
തൈയ്‌റോയ്ഡ് കാൻസറിനോട് 18 മാസം നീണ്ട യുദ്ധം നടത്തി പരാജയപ്പെട്ട് ഇക്കഴിഞ്ഞ ജൂണിൽ തന്റെ 31ാമത്തെ വയസിൽ എമ്മി കലെറ്റ് മരണമടഞ്ഞത്. എന്നാൽ മരിച്ച് പോയിട്ടും വെയിൽസിലെ മോൺമൗത്തിലുള്ള എമ്മി അമ്മയാകാൻ ഒരുങ്ങുന്നുവെന്നാണ് അത്ഭുതകരമായ ഏറ്റവും പുതിയ റിപ്പോർട്ട്....!! ഭാര്യമരിച്ചിട്ടും അച്ഛനാവാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് എമ്മിയുടെ ഭർത്താവായ ജേക്ക് കോറ്റ്‌സ്. തന്റെ ബീജവും എമ്മിയുടെ അണ്ഡവും കൂട്ടുകാരിയായ ലിസ് ബെഗിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് ഈ ഗർഭം സാധ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അകാലത്തിൽ മരിച്ച് പോയ ഭാര്യയെ അമ്മയാക്കാൻ ഒരുങ്ങുകയാണ് ജേക്ക്. ചുരുക്കിപ്പറഞ്ഞാൽ വാടക ഗർഭധാരണ ചരിത്രത്തിലെ തീർത്തും വിചിത്രമായ ഒരു കഥയാണിത്. താൻ കാൻസറിനോട് നടത്തിയ പോരാട്ടത്തിന്റെ കഥ എമ്മി തന്റെ ബ്ലോഗിൽ കുറിച്ചിട്ടിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹവും എമ്മി ഇതിൽ ഹൃദയവേദനയോടെ രേഖപ്പെടുത്തിയിരുന്നു. ഇത് വായിച്ച് എമ്മിയോട് ആർദ്രത തോന്നിയിട്ടാണ് ലിസ് ഇവരുടെ ഗർഭം ചുമക്കാൻ സന്നദ്ധയായി മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ അ
തൈയ്‌റോയ്ഡ് കാൻസറിനോട് 18 മാസം നീണ്ട യുദ്ധം നടത്തി പരാജയപ്പെട്ട് ഇക്കഴിഞ്ഞ ജൂണിൽ തന്റെ 31ാമത്തെ വയസിൽ എമ്മി കലെറ്റ് മരണമടഞ്ഞത്. എന്നാൽ മരിച്ച് പോയിട്ടും വെയിൽസിലെ മോൺമൗത്തിലുള്ള എമ്മി അമ്മയാകാൻ ഒരുങ്ങുന്നുവെന്നാണ് അത്ഭുതകരമായ ഏറ്റവും പുതിയ റിപ്പോർട്ട്....!! ഭാര്യമരിച്ചിട്ടും അച്ഛനാവാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് എമ്മിയുടെ ഭർത്താവായ ജേക്ക് കോറ്റ്‌സ്. തന്റെ ബീജവും എമ്മിയുടെ അണ്ഡവും കൂട്ടുകാരിയായ ലിസ് ബെഗിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് ഈ ഗർഭം സാധ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ അകാലത്തിൽ മരിച്ച് പോയ ഭാര്യയെ അമ്മയാക്കാൻ ഒരുങ്ങുകയാണ് ജേക്ക്. ചുരുക്കിപ്പറഞ്ഞാൽ വാടക ഗർഭധാരണ ചരിത്രത്തിലെ തീർത്തും വിചിത്രമായ ഒരു കഥയാണിത്.
താൻ കാൻസറിനോട് നടത്തിയ പോരാട്ടത്തിന്റെ കഥ എമ്മി തന്റെ ബ്ലോഗിൽ കുറിച്ചിട്ടിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹവും എമ്മി ഇതിൽ ഹൃദയവേദനയോടെ രേഖപ്പെടുത്തിയിരുന്നു. ഇത് വായിച്ച് എമ്മിയോട് ആർദ്രത തോന്നിയിട്ടാണ് ലിസ് ഇവരുടെ ഗർഭം ചുമക്കാൻ സന്നദ്ധയായി മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ അണ്ഡവും ഭർത്താവിന്റെ ബീജവും ചേർന്നുണ്ടായ അണ്ഡം ലിസിന്റെ ഗർഭപാത്രത്തിൽ ഇംപ്ലാന്റ് ചെയ്തുവെന്ന നിറവോടെ മനസ് കൊണ്ട് അമ്മയാകുന്നത് സ്വപ്‌നം കണ്ടു കൊണ്ടായിരുന്നു എമ്മി മരണത്തിലേക്ക് ഒഴുകിനീങ്ങിയത്.
ഈ ഇംപ്ലാന്റ് കഴിഞ്ഞ് മൂന്നാഴ്ചക്ക് ശേഷം ലിസ് ഗർഭിണിയാണെന്നറിഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു എമ്മിയുടെ മരണം. എന്നാൽ ദിവസങ്ങൾക്ക് ശേഷം ലിസിന്റേത് യഥാർത്ഥ ഗർഭമല്ലെന്ന ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞ് ഭാര്യയുടെ മരണത്തിൽ നിന്നും കരകയറിയിട്ടില്ലാത്ത ജേക്ക് ഒന്ന് കൂടി ഞെട്ടുകയായിരുന്നു. രണ്ടാമതൊരു ശ്രമത്തിലൂടെ തനിക്ക് ഗർഭിണിയാകാമെന്ന് ലിസ് ആത്മവിശ്വാസത്തോടെ ഉറപ്പിച്ച് പറഞ്ഞതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലുമാണ് ജേക്ക് ഇപ്പോൾ. ഇനിയും സജീവമായി ആറ് ഭ്രൂണങ്ങൾ കൂടി ബാക്കിയുള്ളതാണ് ജേക്കിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നത്.
രണ്ടാമത്തെ സർഗസി ശ്രമം ഈ മാസം നടത്താനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ക്രിസ്മസിന് മുമ്പ് പോസിറ്റീവ് ടെസ്റ്റ് ഫലം പുറത്ത് വരുമെന്നും അവർ പ്രതീക്ഷിക്കുന്നു. മരണശേഷവും താനിപ്പോഴും ദിവസവും എമ്മിയോട് സംസാരിക്കാറുണ്ടെന്നാണ് ജേക്ക് വെളിപ്പെടുത്തുന്നത്. അവൾ എവിടെയോ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.തങ്ങൾക്ക് 11 വയസുള്ളപ്പോഴായിരുന്നു ജേക്ക് ,എമ്മിയെ ആദ്യമായി കണ്ട് മുട്ടിയിരുന്നത്.തുടർന്ന് അത് പ്രണയമായി വളരുകയായിരുന്നു. ഫിലിപ്പീൻസിൽ ഹോളിഡേ കഴിഞ്ഞ് വന്നപ്പോഴായിരുന്നു കാൻസറിന്റെ ലക്ഷണങ്ങൾ എമ്മിയിൽ പ്രകടമായിരുന്നത്.അപൂർവ തരത്തിലുള്ള കാൻസറാണ് എമ്മിക്ക് പിടിപെട്ടിരുന്നത്.