മനാമ: അടുത്ത ബന്ധുക്കളായ കാൻസർ രോഗികളെ പരിചരിക്കാനായി ഒപ്പം നില്ക്കുന്ന സർക്കാർ ജീവനക്കാർക്ക് വേതനത്തോടെ അവധി നല്കാൻ തീരുമാനം. പ്രധാനമന്ത്രി മുന്നോട്ട് വച്ച നിർദ്ദേശം നടപ്പാക്കാൻ തീരുമാനിച്ചതായി സിവിൽ സർവീസ് ബ്യൂറോ വൃത്തങ്ങൾ ആണ് അറിയിച്ചത്.

രോഗിയുടെ പിതാവ്, മാതാവ്, മക്കൾ, ഭർതൃ പിതാവ്, ഭർതൃ മാതാവ്, ഭാര്യാപിതാവ് എന്നിവർക്ക് വേതനത്തോടെ അവധി അനുവദിക്കാനാണ് തീരുമാനം. ബഹ്‌റൈനിലോ വിദേശത്തോ ചികിത്സക്കായി പോകുമ്പോഴും ചികിത്സയുടെ ഭാഗമായി കൂടെ കഴിയുമ്പോഴും അവധി അനുവദിക്കും.