- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുടമയുമായുള്ള കരാർ അവസാനിച്ചാൽ പുതിയ എംപ്ലെയറെ കണ്ടെത്താൽ യാതൊരു തടസവുമില്ലെന്ന് തൊഴിൽ മന്ത്രാലയം
ദുബായ്: തൊഴിലുടമയുമായുള്ള കരാർ അവസാനിച്ചാൽ തൊഴിലാളികൾക്ക് പുതിയ എംപ്ലോയറെ കണ്ടെത്താൻ യാതൊരു തടസവുമില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴിലാളികളെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച് കൊണ്ടുവന്ന പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം പുതിയ തൊഴിലുടമയെ കണ്ടത്തേണ്ടത്. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും കൂടുതൽ മികച്ച ശമ്പളവും തൊഴിലവസരങ്ങളും നേടാനുമാണ് പുതിയ പ്രഖ്യാപനമെന്നും മന്ത്രാലയം വെളിപ്പെടുത്തി. 1983ലെ തൊഴിൽ നയങ്ങളിൽ നിന്നുള്ള മാറ്റങ്ങൾ മന്ത്രാലയ അണ്ടർ സെക്രട്ടറി ഹുമൈദ് ബിൻ ദീമാസ് അൽ സുവൈയ്ദിയാണ് യോഗത്തിനിടെ പ്രഖ്യാപിച്ചത്. തൊഴിലാളികൾ രാജ്യത്ത് എത്തുമുമ്പ് തന്നെ അവരുടെ സേവന വേതന നയങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനും തൊഴിൽ വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ നിയമമെന്നും അധികൃതർ വ്യക്തമാ
ദുബായ്: തൊഴിലുടമയുമായുള്ള കരാർ അവസാനിച്ചാൽ തൊഴിലാളികൾക്ക് പുതിയ എംപ്ലോയറെ കണ്ടെത്താൻ യാതൊരു തടസവുമില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴിലാളികളെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇതുസംബന്ധിച്ച് കൊണ്ടുവന്ന പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം പുതിയ തൊഴിലുടമയെ കണ്ടത്തേണ്ടത്. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും കൂടുതൽ മികച്ച ശമ്പളവും തൊഴിലവസരങ്ങളും നേടാനുമാണ് പുതിയ പ്രഖ്യാപനമെന്നും മന്ത്രാലയം വെളിപ്പെടുത്തി.
1983ലെ തൊഴിൽ നയങ്ങളിൽ നിന്നുള്ള മാറ്റങ്ങൾ മന്ത്രാലയ അണ്ടർ സെക്രട്ടറി ഹുമൈദ് ബിൻ ദീമാസ് അൽ സുവൈയ്ദിയാണ് യോഗത്തിനിടെ പ്രഖ്യാപിച്ചത്. തൊഴിലാളികൾ രാജ്യത്ത് എത്തുമുമ്പ് തന്നെ അവരുടെ സേവന വേതന നയങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനും തൊഴിൽ വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ നിയമമെന്നും അധികൃതർ വ്യക്തമാക്കി.