തിരുവനന്തപുരം: പ്രളയം കാരണം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനതയെ സഹായിക്കുക എന്ന ലക്ഷ്യത്തൊടെ വേദാന്തയിലെ തൊഴിലാളികൾ തങ്ങളുടെ ഒരു ദിസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തൊഴിലാകളികളുടെ സംഭാവനക്ക് സമാനമായ തുക കമ്പനിയും നൽകി. വേദാന്തയുടെ യൂണിറ്റായ സ്റ്റർലൈറ്റിന്റെ വൈസ് പ്രസിഡന്റ് സി മുരുഗേശ്വരൻ വ്യവസായ മന്ത്രി ഇ പി ജയരാജന് ചെക്ക് കൈമാറി. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവരെ സഹായിക്കാനും പിന്തുണ നൽകി അവരെ പൂർവ സ്ഥിതിയിൽ എത്തിക്കാനുമാണ് കമ്പനി തയ്യാറെടുക്കുന്നത്.

പുനരധിവാസ പ്രവർത്തനങ്ങളിൽ വേദാന്തയിലെ തൊഴിലാളികളുടെ ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെയാണ് സഹായം നൽകുന്നത്. പത്ത് ടണ്ണിലധികം പുനരധിവാസ സാമഗ്രഹികളാണ് കമ്പനി ഇതുവരെ ദുരിതബാധിതർക്ക് നൽകിയത്. പലചരക്ക്, തുണിത്തരങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സാനിറ്ററി ഉപകരണങ്ങൾ, മരുന്നുകൾ,കുടിവെള്ളം എന്നിയും എത്തിച്ചു നൽകിയിരുന്നു. പത്തനംതിട്ടിയിലെ അരൂരിലെ കലക്ഷൻ പോയിന്റിലാണ്് രണ്ട് ട്രക്കുകളിലായി സാധനങ്ങൾ എത്തിച്ചത്.

പ്രളയ ബാധിതരെ സഹായിക്കുക എന്നത് കമ്പനിയുടെ ഉത്തരവിദത്വമായാണ് തങ്ങൾ കണക്കാക്കുന്നത് കൂടാതെ കമ്പനി എന്ന നിലയിൽ നല്ലമാറ്റങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു സി മുരുഗേശ്വരൻ പറഞ്ഞു. തങ്ങളുടെ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം ജനക്ഷേമമാണ്. തങ്ങളുടെ തൊഴിലാളികളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും തങ്ങൾ നിരന്തരം കേരളത്തിലെ ജനങ്ങളെ സഹായിക്കുമെന്നും സി മുരുകേശ്വരൻ പറഞ്ഞു.

കുട്ടികൾക്ക് സ്‌കോളർഷിപ്പ്,സൗജന്യ ഹെൽത്ത് ചെക്ക് അപ്പ്, ചികിത്സ, ശുദ്ധമായ കുടിവെള്ളം എത്തിക്കൽ, സ്ത്രീകൾകുള്ള സ്വയം തൊഴിൽ സഹായങ്ങൾ യുവക്കൾക്ക് നൈപുണ്യ വളർച്ചക്കുള്ള ക്ലാസുകൾ തുടങ്ങി സമസ്ത മേഖലയിലും കമ്പനി ഇടപെടുന്നുണ്ട്.