- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാനിധി മാരന്റെ വാർഷിക ശമ്പളം 71 കോടി, ഭാര്യ കാവേരിക്ക് 70.95 കോടിയും..! ചാനലിന്റെ തുടക്കം മുതലുള്ള ജീവനക്കാരന് നൽകുന്നത് വെറും 7000 രൂപയും; ശമ്പളവും ബോണസും വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു പറ്റിച്ച സൂര്യാ ടിവി മാനേജ്മെന്റിനെതിരെ 18ാം വാർഷികത്തിൽ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ; നിരാഹാര സമരത്തിനും തയ്യാറെടുക്കുന്നു
കൊച്ചി/കണ്ണൂർ: സൺ നെറ്റ് വർക്ക് ഉടമ കലാനിധി മാരന്റെ വാർഷിക ശമ്പളം 71 കോടി രൂപ. ഭാര്യ കാവേരിക്ക് 70.95 കോടി രൂപയും. എന്നാൽ 18 വർഷം പൂർത്തീകരിച്ച ചാനലുമായി ബന്ധപ്പെട്ട ജീവനക്കാരിൽ 7,000 രൂപ തികച്ചു ലഭിക്കാത്ത അവസ്ഥ കേരളത്തിലുണ്ടെന്നത് ആരെയും ഞെട്ടിക്കുന്ന വസ്തുതയാണ്. 18ാം പിറന്നാൾ കഴിഞ്ഞ് യൗവനത്തിലേക്ക് കാലൂന്നുന്ന സൺ നെറ്റ് വർക്കിന്റെ ഉപസ്ഥാപനമായ സൂര്യാ ടി.വി, കിരൺ ടി.വി., കുട്ടി ടി.വി, എന്നിവയിലെ ജീവനക്കാരാണ് കേരളത്തിലെ ദാരിദ്ര രേഖക്ക് താഴെ കഴിയുന്നത്. 1998 ൽ കേളികൊട്ടും പുറപ്പാടുമായി മലയാളത്തിൽ ആരംഭിച്ച സൂര്യാ ടി.വിയിൽ എന്നിട്ടും ഒരു സമരം ആരംഭിച്ചത് ഇന്ന് മാത്രമാണ്. കാലാകാലങ്ങളിൽ കേരളത്തിലെ തൊഴിൽ വകുപ്പിനെ കൈയിലെടുത്ത് ജീവനക്കാരെ പീഡിപ്പിക്കാൻ ഇതിന്റെ താക്കോൽ സ്ഥാനത്തിരിക്കുന്നവർക്ക് പ്രത്യേക കഴിവുമുണ്ട്. സൺനെറ്റ്‌വർക്കിന്റെ നാല് മലയാളം ചാനലുകൾ പ്രവർത്തിക്കുന്ന കൊച്ചിയിലെ സൂര്യ ടി.വി ആസ്ഥാനത്ത് ജീവനക്കാർ സമരപരിപാടികൾ ആരംഭിച്ചു. മാനേജ്‌മെന്റ ് സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളിൽ പ്
കൊച്ചി/കണ്ണൂർ: സൺ നെറ്റ് വർക്ക് ഉടമ കലാനിധി മാരന്റെ വാർഷിക ശമ്പളം 71 കോടി രൂപ. ഭാര്യ കാവേരിക്ക് 70.95 കോടി രൂപയും. എന്നാൽ 18 വർഷം പൂർത്തീകരിച്ച ചാനലുമായി ബന്ധപ്പെട്ട ജീവനക്കാരിൽ 7,000 രൂപ തികച്ചു ലഭിക്കാത്ത അവസ്ഥ കേരളത്തിലുണ്ടെന്നത് ആരെയും ഞെട്ടിക്കുന്ന വസ്തുതയാണ്. 18ാം പിറന്നാൾ കഴിഞ്ഞ് യൗവനത്തിലേക്ക് കാലൂന്നുന്ന സൺ നെറ്റ് വർക്കിന്റെ ഉപസ്ഥാപനമായ സൂര്യാ ടി.വി, കിരൺ ടി.വി., കുട്ടി ടി.വി, എന്നിവയിലെ ജീവനക്കാരാണ് കേരളത്തിലെ ദാരിദ്ര രേഖക്ക് താഴെ കഴിയുന്നത്. 1998 ൽ കേളികൊട്ടും പുറപ്പാടുമായി മലയാളത്തിൽ ആരംഭിച്ച സൂര്യാ ടി.വിയിൽ എന്നിട്ടും ഒരു സമരം ആരംഭിച്ചത് ഇന്ന് മാത്രമാണ്. കാലാകാലങ്ങളിൽ കേരളത്തിലെ തൊഴിൽ വകുപ്പിനെ കൈയിലെടുത്ത് ജീവനക്കാരെ പീഡിപ്പിക്കാൻ ഇതിന്റെ താക്കോൽ സ്ഥാനത്തിരിക്കുന്നവർക്ക് പ്രത്യേക കഴിവുമുണ്ട്.
സൺനെറ്റ്‌വർക്കിന്റെ നാല് മലയാളം ചാനലുകൾ പ്രവർത്തിക്കുന്ന കൊച്ചിയിലെ സൂര്യ ടി.വി ആസ്ഥാനത്ത് ജീവനക്കാർ സമരപരിപാടികൾ ആരംഭിച്ചു. മാനേജ്‌മെന്റ ് സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സൂര്യ ടി.വിയുടെ 18ാം വാർഷിക ദിനമായ ബുധനാഴ്ചയാണ് ജീവനക്കാരുടെ സംഘടനയായ ബി.എം.എസിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ മസ്ദൂർ സംഘിന്റെ (കെ.ടി.എം.എസ്) നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഓണത്തിന് മുമ്പ് ചെന്നൈയിൽ നിന്നെത്തിയ സൺനെറ്റ്‌വർക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി. പ്രവീണും എച്ച്. ആർ വൈസ് പ്രസിഡന്റ ് ജവഹർ മൈക്കിളും നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന കാരണത്താലാണ് പ്രതിഷേധ പരിപാടികൾ തുടങ്ങിയത്. ശമ്പളവർദ്ധന, ബോണസ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജീവനക്കാർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്.
ചാനലിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു പ്രതിഷേധ ധർണ്ണ. ചാനലിന്റെ ഓഫീസിനകത്താണ് ജീവനക്കാർ ധർണ്ണ നടത്തിയത്. പതിനെട്ട വർഷമായി തൊഴിലാളികൾക്ക് നൽകുന്ന വേതനം നാമമാത്രമാണെന്നും പലരും നിത്യവൃത്തിക്കായി ലീവെടുത്ത് പുറം പണിക്ക് പോയാണ് കഴിയുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഇരുന്നോറോളം വരുന്ന ജീവനക്കാരിൽ 80 ശതമാനത്തോളം പേരും സമരരംഗത്താണ്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിരഹാരം ഉൾപ്പടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കെ.എസ്.ടി.എം.എസിന്റെ തീരുമാനം. കഴിഞ്ഞ മാസം ആറാം തിയതിയായിരുന്ന ചാനലിൽ യൂണിയന്റെ പ്രവർത്തനം ആരംഭിക്കുന്നത്.
ഓണത്തിന് മുമ്പ് നടത്തിയ ചർച്ചയിൽ ചെന്നൈയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ഈ മാസം 15 നകം ആവശ്യങ്ങൾ പരിഗണിക്കാമെന്ന് യൂണിയന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 15ാം തീയതി കഴിഞ്ഞിട്ടും യാതൊരു നടപടിയും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ
പ്രതിഷേധിച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ സമരപരിപാടികൾ തുടങ്ങിയത്. ചാനലിന്റെ പ്രവർത്തനത്തിന് തടസം നേരിടാത്ത രീതിയിലാണ് സമരം. ഇതിന്റെ ഭാഗമായി ബുധനാഴ്ച ചാനലിന്റെ ഓഫീസിനു മുന്നിൽ ജീവനക്കാർ ധർണ നടത്തി. 18 വർഷമായി തൊഴിലാളികൾക്ക ് നൽകുന്ന വേതനം നാമമാത്രമാണെന്നും പലരും നിത്യവൃത്തിക്കായി ലീവെടുത്ത് പുറംപണിക്ക ് പോയാണ് കഴിയുന്നതെന്നും തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.
200 ഓളം വരുന്ന ജീവനക്കാരിൽ 80 ശതമാനത്തോളം പേരും സമരരംഗത്താണ്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കെ.ടി.എം.എസിന്റെ തീരുമാനം. മലയാളിയും പാലക്കാട് സ്വദേശിയുമായ ഒരു സിഇഒ ആണ് സൂര്യ ടി.വി. ജീവനക്കാരെ പീഡിപ്പിക്കാൻ നേതൃത്വം നൽകുന്നത്. ഇയാൾക്ക് കീഴിൽ മദിരാശി മലയാളിയായ ഉദ്യോഗസ്ഥനുമുണ്ട്. റെഡ് എഫ്.എം. ന്റെ വൈസ് പ്രസിഡണ്ടായിരുന്ന ഒരു സ്ത്രീയെ വശത്താക്കാൻ ലൈംഗികമായ ദൃശ്യങ്ങൾ വാട്‌സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ലൈഗിംക വേഴ്‌ച്ചക്ക് വിധേയയാകാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് കോടതി റിമാന്റ് ചെയ്ത വ്യക്തിയുമാണ് ഇയാൾ.
സൺ.ടി.വി. ചീഫ് ന്യൂസ് എഡിറ്ററും പീഡനകേസിൽ ജയിലിൽ കിടന്നയാളാണ്. ബൗദ്ധിക നിലവാരമല്ല പകരം കുറ്റകൃത്യങ്ങൾ ചെയ്തവരും ജീവനക്കാരെ അടിമകളാക്കി വെക്കുന്നവരേയുമാണ് സൺടി.വി.ക്ക് പഥ്യമെന്നാണ് ജീവനക്കാരുടെ ആക്ഷേപം. കേരളത്തിലും സ്ഥിതി ഇതു തന്നെയാണ്. വാർത്താ വിഭാഗത്തിലെ പല ക്യാമറാമാന്മാരും കല്യാണ വീഡിയോ ചിത്രീകരിക്കാനും വീഡിയോ എഡിറ്റിങ് സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി നോക്കേണ്ടി വരികയും ചെയ്തിരുന്നു. നിസ്സാര ശമ്പളത്തിന് ജോലി ചെയ്യേണ്ടി വന്നവർക്കാണ് ഈ ഗതികേട്. റിപ്പോട്ടർമാർ സ്വകാര്യ ട്യൂഷൻ നടത്തി ജീവിച്ചവർ പോലുമുണ്ട്.
ഇപ്പോൾ സൂര്യ വാർത്തകൾ എതാണ്ട് അസ്തമിച്ച നിലയിലാണ്. തിരുവനന്തപുരത്തെ വാർത്താ വിഭാഗം അടച്ചു പൂട്ടി. കൊച്ചിയിലവശേഷിക്കുന്നവരെ പ്രോഗ്രാം വിഭാഗത്തിൽ വിന്യസിക്കാൻ അണിയറ നീക്കം നടക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ റിപ്പോർട്ടർമാർ അകത്തോ പുറത്തോ ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇല്ലാതായതോടെ അകത്തില്ലെന്ന് ചിലർ ഉറപ്പു വരുത്തിയിരിക്കയാണ്. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലൂും ഓണക്കാലത്ത് കേരളത്തിൽ നിന്നും കോടികളുടെ പരസ്യം സൂര്യ ടിവിക്ക് ലഭിച്ചു കഴിഞ്ഞു. മലയാളി ജീവനക്കാരെ പിഴിയുന്ന ഈ നെറ്റ് വർക്ക് കേരളത്തിൽ നിന്നും സമ്പത്ത് നേടിയെടുക്കുകയാണ്. മലയാളിക്ക് യാതൊരു ഗുണവുമില്ലാതെ.