- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സ്ഥലത്ത് നിങ്ങൾ സന്തോഷവാനാല്ലേ? അല്ലെങ്കിൽ ഇനി മുതൽ ഓൺലൈൻ വഴി പരാതി നൽകാം
നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾ സന്തോഷവാനാല്ലെങ്കിൽ ഒമാനിൽ ഇനി മുതൽ ഓൺലൈനായി തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാം. മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഈ ഓൺലൈൻ വെബ്ബ്‌സൈറ്റിന്റെ സൗകര്യം പ്രവാസികൾക്കും സ്വദേശികൾക്കും പ്രയോജനപ്പെടുത്താം. കമ്പനികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് മാത്രമാണ് പരാതികൾ നൽകുവാൻ കഴിയുക. നിലവിൽ അറബി ഭാഷയിലാണ് വെബ്ബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഉടൻ തന്നെ ഇംഗ്ലീഷിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പരീഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച വെബ്ബ്‌സൈറ്റ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുവാനാണ് തീരുമാനം. സൊഹാറിലും സലാലയിലും ജോലി ചെയ്യുന്നവർക്ക് പദ്ധതിയുടെ അടുത്തഘട്ടത്തിൽ രജിസ്റ്റർ ചെയ്യാനാകും. ഇപ്പോൾ വെബ്ബ്‌സൈറ്റിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. രജിസ്റ്റർ ചെയ്യുന്ന പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇങ്ങനെ നൽകുന്ന പരാതിയിലൂടെ തൊഴിലാളികൾക്ക് ലഭിക്കുന്ന അവകാശം ഒരു വർഷമാണ് നിലനിൽക്കുക.
നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾ സന്തോഷവാനാല്ലെങ്കിൽ ഒമാനിൽ ഇനി മുതൽ ഓൺലൈനായി തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകാം. മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഈ ഓൺലൈൻ വെബ്ബ്‌സൈറ്റിന്റെ സൗകര്യം പ്രവാസികൾക്കും സ്വദേശികൾക്കും പ്രയോജനപ്പെടുത്താം.
കമ്പനികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് മാത്രമാണ് പരാതികൾ നൽകുവാൻ കഴിയുക. നിലവിൽ അറബി ഭാഷയിലാണ് വെബ്ബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഉടൻ തന്നെ ഇംഗ്ലീഷിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പരീഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച വെബ്ബ്‌സൈറ്റ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുവാനാണ് തീരുമാനം.
സൊഹാറിലും സലാലയിലും ജോലി ചെയ്യുന്നവർക്ക് പദ്ധതിയുടെ അടുത്തഘട്ടത്തിൽ രജിസ്റ്റർ ചെയ്യാനാകും. ഇപ്പോൾ വെബ്ബ്‌സൈറ്റിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. രജിസ്റ്റർ ചെയ്യുന്ന പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇങ്ങനെ നൽകുന്ന പരാതിയിലൂടെ തൊഴിലാളികൾക്ക് ലഭിക്കുന്ന അവകാശം ഒരു വർഷമാണ് നിലനിൽക്കുക. അതേസമയം, പരാതി നൽകിയതിന്റെ പേരിൽ തൊഴിലാളിക്കെതിരെ നടപടിയെടുക്കരുതെന്ന് മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.