- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്തുന്ന സ്ത്രീകളെ പറഞ്ഞുവിടുന്ന പ്രവണത സ്വിറ്റ്‌സർലണ്ടിൽ വർധിക്കുന്നു; നിയമപരിരക്ഷ ലഭിക്കുന്നില്ലെന്ന് പരക്കെ ആരോപണം
സൂറിച്ച്: പ്രസവാവധി കഴിഞ്ഞെത്തുന്ന സ്ത്രീകളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുന്ന പ്രവണത ഏറിവരുന്നതായി റിപ്പോർട്ട്. ഒരുകാരണവുമില്ലാതെ ജോലിയിൽ നിന്നു പിരിച്ചുവിടുന്ന തൊഴിലുടമയുടെ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഇക്കൂട്ടർക്ക് നിയമപരിരക്ഷ പോലും ലഭിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുതയെന്നും ചൂണ്ടിക്കാട്ടപ്പ
സൂറിച്ച്: പ്രസവാവധി കഴിഞ്ഞെത്തുന്ന സ്ത്രീകളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുന്ന പ്രവണത ഏറിവരുന്നതായി റിപ്പോർട്ട്. ഒരുകാരണവുമില്ലാതെ ജോലിയിൽ നിന്നു പിരിച്ചുവിടുന്ന തൊഴിലുടമയുടെ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഇക്കൂട്ടർക്ക് നിയമപരിരക്ഷ പോലും ലഭിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുതയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പുതിയ അമ്മമാരാകുന്നവർക്ക് ജോലിയിൽ പഴയതുപോലെ ശ്രദ്ധിക്കാൻ കഴിയില്ലെന്ന വിശ്വാസമാണ് മിക്ക തൊഴിലുടമകളേയും ഇതിന് പ്രേരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുന്ന ദിവസം തന്നെയാണ് മിക്ക സ്ത്രീകളേയും പിരിച്ചുവിട്ടതായി അറിയിക്കുന്നത്. അതിന് പ്രത്യേക കാരണവും തൊഴിലുടമ വ്യക്തമാക്കില്ല. അതേസമയം തൊഴിലുടമയ്ക്ക് ഇത്തരത്തിൽ തൊഴിലാളിയെ പറഞ്ഞുവിടാൻ അധികാരമുണ്ടെന്നാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ട മാദ്ധ്യമങ്ങൾ പറയുന്നത്. എന്നാൽ സ്ത്രീയെ ജോലിയിൽ നിന്നു പറഞ്ഞുവിട്ടതിന് അവരുടെ ഗർഭാവസ്ഥയുമായോ കുട്ടിയുടെ ജനനവുമായോ ഒന്നും യാതൊരു ബന്ധവുമില്ലെന്ന് തൊഴിലുടമ തെളിയിച്ചാൽ നിയമപരിരക്ഷ എംപ്ലോയർക്കു ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
ഇത്തരത്തിൽ സ്ത്രീകളെ കമ്പനികളിൽ നിന്നു പറഞ്ഞുവിടുന്ന കേസുകൾ മാസത്തിൽ ഒന്ന് എന്ന രീതിയിൽ അരങ്ങേറുന്നുണ്ടെന്നാണ് വർക്കേഴ്‌സ് യൂണിയനായ യൂണിയ വക്താവ് പറയുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത്തരത്തിൽ സ്ത്രീകൾക്ക് തൊഴിലുടമയിൽ നിന്ന് ഡിസ്മിസൽ ലെറ്റർ കിട്ടുന്നത്. തങ്ങളുടെ ജോലി സമയം കുറച്ചു തരാൻ പോലും തൊഴിലാളി അഭ്യർത്ഥിക്കാത്ത സാഹചര്യത്തിൽ പോലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നു. ഇത് ന്യായീകരിക്കാൻ സാധിക്കുന്നതല്ലെന്നും യൂണിയൻ വക്താക്കൾ പറയുന്നു. ജോലിയിൽ മികവു കാട്ടുന്ന ഒരു സ്ത്രീയെ ആയിരിക്കാം ഒരുപക്ഷേ കമ്പനിക്ക് നഷ്ടമാകുന്നത്.
രാജ്യമെമ്പാടും ഈ പ്രവണത വർധിച്ചുവരികയാണെന്നും പ്രസവത്തിനു ശേഷവും ജോലിയിൽ സജീവമാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇതു തിരിച്ചടിയാണെന്നും വിലയിരുത്തുന്നു. സാധാരണ 14 ആഴ്ചയാണ് സ്വിറ്റ്‌സർലണ്ടിൽ മറ്റേണിറ്റി ലീവ് അനുവദിച്ചിരിക്കുന്നത്. അച്ഛനാകുന്നവർക്ക് ഒന്നോ രണ്ടോ ദിവസത്തെ പറ്റേണിറ്റി ലീവും ചില കമ്പനികൾ അനുവദിക്കാറുണ്ട്.