ജിദ്ദ: വിദേശിയരായ തൊഴിലാളികളുടെ കൈവശം വച്ചിരിക്കുന്ന പാസ്‌പോർട്ടുകൾ ഉടൻ കൈമാറമെന്ന മുന്നറിയിപ്പുമായി വീണ്ടും സൗദി തൊഴിൽമന്ത്രാലയം രംഗത്തെത്തി. പാസ്‌പോർട്ട് പിടിച്ചു വെക്കാൻ തെഴിലുടമയ്ക്ക് 

അവകാശമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ വിദേശ തൊഴിലാളികളുട പാസ്‌പോർട്ടുകൾ തൊഴിലുടമകൾ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്. തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചു വെക്കാൻ തൊഴിലുടമക്കു അനുവാദമില്ലന്ന നിയമം ഒരു വർഷം മുമ്പ് മന്ത്രിസഭ പാസാക്കിയിരുന്നു.

ഇതേ തുടർന്നു പാസ്‌പോർട്ടുകൾ തൊഴിലാളികൾക്കു തന്നെ കൈമാറാൻ മന്ത്രാലയം തൊഴിലുടമകളോട് നിർദ്ദേശിച്ചിരുന്നതായി തൊഴിൽ മന്ത്രാലയം ഇൻഫർ മേഷൻ സെന്റർ മേധാവി തൈസീർ അൽ മുഫ് രിജ് വ്യക്തമാക്കി. എന്നാൽ പല തൊഴിലുടമകളും മന്ത്രാലയത്തിന്റെ നിർദ്ദേശം പാലിച്ചിട്ടില്ല. കുറച്ച് സ്ഥാപനങ്ങൾ മാത്രമേ ഉത്തരവ് പ്രാകാരം പാസ്സ്‌പോർട്ടുകൾ തൊഴിലാളികൾക്കു കൈമാറിയിട്ടുള്ളു.

തൊഴിലാളികളുടെ ഒളിച്ചോട്ടം തടയാനും അത്തരക്കാരെ പിടികൂടാനും മറ്റു വകുപ്പുകളും മാർഗങ്ങളുമുണ്ടെന്ന് തൈസീർ അൽ മുഫ് രിജ് പറഞ്ഞു. തൊഴിലാളികൾക്കു പാസ്‌പോർട്ട് നൽകാത്ത തൊഴിലുടമക്കെതിരെ നിയമലംഘനത്തിനു നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.