- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ സ്വദേശിവൽക്കരണം ത്വരിതഗതിയിൽ; പൊതുമേഖലയിൽ തൊഴിൽകരാർ പുതുക്കുന്നത് നിർത്തി
കുവൈറ്റിൽ പൊതുമേഖലയിൽ തൊഴിൽകരാർ പുതുക്കുന്നത് നിർത്തി. പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന്റഎ ഭാഗമായാണ് കരാർ പുതുക്കുന്നത് നിർത്തിയത്. ഇതോടെ സ്വദേശിവത്കരണം രാജ്യത്ത് ത്വരിത ഗതിയിലാവുകയാണ്. ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ അനസ് അൽസാലിഹിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കരാർ പുതുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി സർക്കാർ കണക്കാക്കുന്ന നിശ്ചിത കാലാവധിക്ക് ശേഷം വിദേശ പൗരന്മാർക്കും നിശ്ചിത പ്രായപരിധി കഴിഞ്ഞ തൊഴിലാളികൾക്കും തൊഴിൽകരാർ പുതുക്കി നൽകേണ്ടതില്ലെന്നുള്ള തീരുമാനത്തിൽ സർക്കാർ എത്തിയതായാണ് റിപ്പോർട്ട്. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും വിദേശികളെ പുതുതായി ജോലിക്കെടുക്കേണ്ടതില്ലെന്ന തീരുമാനം കഴിഞ്ഞദിവസം സിവിൽ സർവിസ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ നിയമന നിരോധനം എല്ലാ രാജ്യക്കാർക്കും ബാധകമാവും. അതേസമയം, അനിവാര്യഘട്ടങ്ങളിൽ മാത്രം ചില തസ്തികകളിൽ ഇളവ് അനുവദിക്കും. ഇത്തരം ഘട്ടങ്ങളിൽ ഔട്ട്സോഴ്സി
കുവൈറ്റിൽ പൊതുമേഖലയിൽ തൊഴിൽകരാർ പുതുക്കുന്നത് നിർത്തി. പൊതുമേഖലയിൽ വിദേശികളെ നിയമിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന്റഎ ഭാഗമായാണ് കരാർ പുതുക്കുന്നത് നിർത്തിയത്. ഇതോടെ സ്വദേശിവത്കരണം രാജ്യത്ത് ത്വരിത ഗതിയിലാവുകയാണ്.
ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ അനസ് അൽസാലിഹിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കരാർ പുതുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി സർക്കാർ കണക്കാക്കുന്ന നിശ്ചിത കാലാവധിക്ക് ശേഷം വിദേശ പൗരന്മാർക്കും നിശ്ചിത പ്രായപരിധി കഴിഞ്ഞ തൊഴിലാളികൾക്കും തൊഴിൽകരാർ പുതുക്കി നൽകേണ്ടതില്ലെന്നുള്ള തീരുമാനത്തിൽ സർക്കാർ എത്തിയതായാണ് റിപ്പോർട്ട്. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലും വകുപ്പുകളിലും വിദേശികളെ പുതുതായി ജോലിക്കെടുക്കേണ്ടതില്ലെന്ന തീരുമാനം കഴിഞ്ഞദിവസം സിവിൽ സർവിസ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ നിയമന നിരോധനം എല്ലാ രാജ്യക്കാർക്കും ബാധകമാവും.
അതേസമയം, അനിവാര്യഘട്ടങ്ങളിൽ മാത്രം ചില തസ്തികകളിൽ ഇളവ് അനുവദിക്കും. ഇത്തരം ഘട്ടങ്ങളിൽ ഔട്ട്‌സോഴ്‌സിങ് സംവിധാനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതാവുമ്പോൾ സ്ഥിരം നിയമനത്തിലെപോലെ മറ്റു അനുകൂല്യങ്ങൾ നൽകേണ്ടിവരില്ലെന്നതും സർക്കാറിന് സാമ്പത്തിക ബാധ്യത ഉണ്ടാവില്ലെന്നതുമാണ് കമ്മീഷന്റെ ഈ തീരുമാനത്തിന് കാരണം.