ബോളിവുഡിലെ ചുംബന വീരൻ എന്ന അറിയപ്പെടുന്ന നടനാണ് ഇമ്രാൻ ഹാഷ്മി, അതേ പോലെ രാഞ്ജി പട്ടം നേടിയ നടിയാണ് സണ്ണി ലിയോണും. ഇരുവരും കൂടിയുള്ള ഒരു സീൻ ആരാധകർ കൊതിക്കുമെന്ന് ഉറപ്പ്. എന്നാൽ അത് നടക്കുമെന്ന് തോന്നുന്നില്ല. കാരണം ബോളിവുഡിലെ മിക്കവാറും നായികമാരെ ചുംബിച്ചിട്ടുള്ള ചുംബനവീരൻ ഇമ്രാൻ ഹഷ്മിക്ക്സുന്ദരി സണ്ണിലിയോണിനെ പേടിയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ ചിത്രം ഉംഗ് ലിയുമായി ബന്ധപ്പെട്ട് സണ്ണിലിയോണിനൊപ്പം ഒരു പ്രമോഷണൽ സോംഗ് ചെയ്യാനുള്ള നിർമ്മാതാക്കളുടെ അഭ്യർത്ഥന താരം നിഷേധിച്ചതായാണ് വിവരം. സണ്ണിലിയോണിനെ വച്ച് ഒരു പ്രമോഷണൽ സോംഗ് വേണമെന്ന് ധർമ്മാ പ്രഡക്ഷൻസിന് ഏറെനാളായി ആഗ്രഹം നില നിൽക്കുന്നുണ്ട്. ഒട്ടേറെ തവണ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. അതിന് ഒടുവിലാണ് പാട്ടുരംഗത്തിന് സണ്ണി ലിയോൺ സമ്മതം നൽകിയത്. എന്നാൽ ഇപ്പോൾ ഇമ്രാൻ ഹഷ്മി ഇത് നിരസിച്ചതായാണ് വിവരം.

ഇമ്രാൻ നിരസിച്ചതിനെ തുടർന്ന് ഇപ്പോൾ പാട്ട് ചെയ്യാൻ അന്താരാഷ്ട്ര മോഡലുകളെ നോക്കുകയാണ് ഇപ്പോൾ സിനിമയുടെ അണിയറക്കാർ.പാട്ട് ഒരുക്കുന്ന കാര്യത്തിലും താരനിർണ്ണയ കാര്യത്തിലും ആദ്യം താൽപ്പര്യം പ്രകടിപ്പിച്ച ഇമ്രാൻ ഹഷ്മി ഗാനരംഗത്ത് എത്തുന്നത് സണ്ണി ലിയോണാണെന്ന് അറിഞ്ഞതോടെ പിന്മാറുകയായിരുന്നു. സണ്ണി ലിയോണുമായി ഒരു ബന്ധവും വേണ്ട എന്ന നിലപാടിലാണ് താരം ഈ തീരുമാനം എടുത്തതെന്നാണ് അണിയറക്കാർ നൽകുന്ന സൂചനകൾ. അടുത്തിടെ സണ്ണി ലിയോൺ ബോളിവുഡ് ചിത്രങ്ങളിൽ ചെയ്ത ഐറ്റം നമ്പറുകൾ എല്ലാം തന്നെ വൻ ഹിറ്റായിരുന്നു.