- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.എം.എസ്, എ.കെ.ജി അനുസ്മരണം 18ന് : എം.ബി. രാജേഷ് മുഖ്യാതിഥി
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് അനുസ്മരണ സമ്മേളനം 18 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടത്തുന്നു. ഇതോടനുബന്ധിച്ച് 'തിരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ ഫാസിസ്റ്റ് വർഗീയ ശക്തികൾക്കെതിരെ ഇന്ത്യൻ പാർലമെന്റിലെ ഇടതുപക്ഷ ശബ്ദവും ഇന്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (ഡിവൈഎഫ്ഐ) അമരക്കാരനുമായ എം.ബി. രാജേഷ് (എംപി) മുഖ്യ പ്രഭാഷണം നടത്തുന്നു. കുവൈറ്റ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 97817100, 94013575, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വാഹന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 60383336, ഫഹാഹീൽ: 66675110, സാൽമിയ: 60388988, അബ
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് അനുസ്മരണ സമ്മേളനം 18 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ച് നടത്തുന്നു. ഇതോടനുബന്ധിച്ച് 'തിരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള സെമിനാറിൽ ഫാസിസ്റ്റ് വർഗീയ ശക്തികൾക്കെതിരെ ഇന്ത്യൻ പാർലമെന്റിലെ ഇടതുപക്ഷ ശബ്ദവും ഇന്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ (ഡിവൈഎഫ്ഐ) അമരക്കാരനുമായ എം.ബി. രാജേഷ് (എംപി) മുഖ്യ പ്രഭാഷണം നടത്തുന്നു.
കുവൈറ്റ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 97817100, 94013575, 24317875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വാഹന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 60383336, ഫഹാഹീൽ: 66675110, സാൽമിയ: 60388988, അബു ഹലീഫ: 60744207