കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരകൊറിയൻ ഭരണാധികാരി കിങ് ജോംഗ് ഉന്നിന്റെ ചിത്രമാക്കി എഡിറ്റ് ചെയ്ത് വിടി ബൽറാം എംഎൽഎ. നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് കൊലപാതകം വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റ്. ഇതിൽ പ്രതിഷേധവുമായി പിണറായി ഫാൻസും എത്തിയതോടെ സോഷ്യൽ മീഡിയയിൽ പോര് കനക്കുകയാണ്. എന്തിനാണ് ഇത്തരം കൊലപാതകങ്ങൾ എന്നും ബൽറാം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനൊപ്പം പീപ്പിൾ ഓഡിറ്റ് ഓൺ പിണറായി ഗവൺമെന്റ് എന്ന പേരിൽ ഹാഷ് ടാഗും ഇട്ടിട്ടുണ്ട്.

പോസ്റ്റ് വൈറൽ ആയതോടെ രൂക്ഷമായ വിമർശനങ്ങളാണ് ബൽറാമിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഷക്കീലയുടെ ചിത്രത്തിൽ ബലറാമിന്റെ തലവെട്ടി വച്ചാണ് പിണറായി അനുഭാവികൾ ബൽറാമിനോട് പകരം ചോദിച്ചത്. കമന്റായി അസഭ്യവാക്കുകൾകൊണ്ടും വാദപ്രതിവാതങ്ങൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ടൈം ലൈൻ ഫോട്ടോയായി പിണറായി വിജയനെ കിങ് ജോംഗുമായി ചിത്രീകരിക്കുന്ന പടമാണ് ഇട്ടിട്ടുള്ളത് ഇതിനൊപ്പം ടൈം ലൈനിൽ വിശദീകരണവുമുണ്ട്.

നിലമ്പൂരിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെട്ട് വരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തെ പരിഹസിച്ചാണ് വി ടി ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നത്. എന്തിനാണ് ഏറ്റുമുട്ടലിലൂടെ കൊല്ലുന്നതെന്ന് ചിത്രത്തിൽ വി ടി ബൽറാം ചോദിക്കുന്നു. ഒപ്പം ജനങ്ങൾ പിണറായി സർക്കാരിനെ വിലയിരുത്തുന്നുവെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ഹാഷ്ടാഗും വി ടി ബൽറാം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തര കൊറിയയുടെ ഭരണാധികാരി കിങ് ജോംഗ് ഉന്നിന്റെ വേഷവിധാനത്തിൽ ഫോട്ടോഷോപ്പിൽ ഒരുക്കിയാണ് വി ടി ബൽറാം ചിത്രം പോസ്റ്റ് ചെയ്തത്. എന്തായാലും പോസ്റ്റ് ശ്രദ്ധയിൽ പെട്ടതോടെ സിപിഐ(എം) സൈബർ പോരാളികളും തിരിച്ചടി തുടങ്ങി. പിണറായി വിജയനെ ഫോട്ടോഷോപ്പ് ചെയ്ത വി ടി ബൽറാമിന് നേരിടേണ്ടി വന്നതും ഫോട്ടോഷോപ്പ് ചിത്രങ്ങൾ തന്നെയാണ്.

ബൽറാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

അധികാരത്തിലിരിക്കുന്ന ഭരണാധികാരികൾ കാലാകാലങ്ങളിൽ വിമർശന വിധേയരായിട്ടുണ്ട്. പണ്ട് അതൊരുപക്ഷേ പ്രധാന പത്രങ്ങളിലെ കാർട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയുമാവാം. അവയിൽ രൂപപ്പകർച്ചകളും പ്രതീകങ്ങളും
താരതമ്യങ്ങളുമൊക്കെ സ്വാഭാവികമാണ്. പണ്ട് നേരിട്ടുള്ള വരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്നതിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഉപയോഗിക്കപ്പെടുന്നുണ്ടാവാം. ആ മാറ്റമേയുള്ളൂ.

രാഷ്ട്രീയ വിമർശനം രാഷ്ട്രീയ വിമർശനം മാത്രമാണ്. അതിനിടവരുത്തുന്ന കാരണങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്. രണ്ട് മനുഷ്യരെ, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെ, ഭരണകൂടം നേരിട്ട് ചുട്ടെരിച്ചിട്ട് മൂന്ന് ദിവസമായിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സംസ്ഥാന ഭരണാധികാരി തുടരുന്ന മൗനമാണ് കൊറിയൻ ഏകാധിപതിയോടുള്ള താരതമ്യം അനിവാര്യമാക്കിത്തീർക്കുന്നത്.

അതിൽ കോപാകുലരാവുന്നവർക്കും തെറിയഭിഷേകം നടത്തുന്നവർക്കും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നവർക്കും ഇത്രക്ക് വേണ്ടിയിരുന്നില്ല എന്ന് ഉപദേശിക്കുന്നവർക്കും നല്ല നമസ്‌ക്കാരം. അപ്പോഴും ചോദ്യം ചോദ്യമായിത്തന്നെ നിലനിൽക്കുന്നു: Why Encounter Killings?

ഈ പോസ്റ്റിന് താഴെ ബൽറാമിനെ ട്രോളുന്ന ചിത്രങ്ങളാണ് കമന്റായി എത്തിയത്. ഷക്കീല, കിങ് കോങ്ങ് ഇങ്ങനെ പലരൂപങ്ങളുമായും ബൽറാമിനെ താരതമ്യം ചെയ്തു. ഇതോടെ ബൽറാമിനെ പിന്തുണച്ച് കോൺഗ്രസുകാരും സജീവമായി. ഇതോടെ ചർച്ചയുടെ തലം മാറുകയാണ്.

ബൽറാമിന്റെ പേജിൽ വന്ന ചില കമന്റുകൾ ഇങ്ങനെ

  • കൊലയാളി രാഘവനെന്നു തെരുവിൽ ഇതിലും വലിയ തെറിയോട് കുടിയ കമന്റ് എഡിറ്റിങ് ഇതിന് മുൻപ് കോൺഗ്രസ്സിന്റെ ഉൾപ്പെടെ നേതാക്കളെ വിമർശിക്കുന്നവരുടെ പാർട്ടി അണികൾ ചെയ്തിരുന്നു അപ്പോഴാ കായിരുന്നു ഉപദേശവും തെറി വിളിയും ,,,
     പകലന്തിയോളം വിളിച്ച എം വിആറിന്റെ ശവ മഞ്ചം ചുമക്കാം, നക്‌സൽ വർഗ്ഗീസിനേയും രാജനേയും മറക്കാം, വധ ശിക്ഷയ്‌ക്കെതിരെ നിലപാടെടുക്കാം, കേരള ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ പൊലീസ് നക്‌സൽ വേട്ടയുടെ മറവിൽ കൊലപാതകം ചെയ്താൽ അതും മറക്കണോ സഖാക്കളെ ...???I support V.T. Balram

  • അടിയന്തരാവസ്ഥയിലും ബ്ലൂസ്‌ററാറിലും ആയിരങ്ങളുടെ
    ചോര കുടിച്ച'ഭാരതയക്ഷി'യുടെ കുഴലൂത്തുകാരന്റെ ചാരിത്രൃ
    പ്രസംഗം മന്ദബുദ്ദികൾ മാത്രമേ ആസ്വദിക്കൂ.സാധാരണ ജന
    ങ്ങളുമായി പുലബന്ധംപോലുമില്ലാത്ത,തെരഞ്ഞെടുപ്പു വേള
    യിൽ നൂലിൽ കെട്ടിയിറക്കിയ കുബേരപുത്രന് എന്തും പറയാം.
    കോൺ.ഭരണാധികാരികളുടെ ക്രൂരതകളോടപമിക്കാൻ
    കൊറിയ മതിയാവില്ല ബലരാമാ.പിന്നെ താങ്കളുടെ വികലവീ
    ക്ഷണം ചെന്നിത്തലക്കില്ല എന്നതും ശ്രദ്ദേയമത്രെ!
  • വല്യ സഖാക്കൾക്കും, കുട്ടി സഖാക്കൾക്കും ആരെ വേണമെങ്കിലും ട്രോളാം, എന്ത് തോന്ന്യാസം വേണമെങ്കിലും പറയാം.. ചങ്കനെന്ന അതിമാനുഷിക കഴിവുകൾ ഉള്ള ആൾ ദൈവത്തിന്റെ തോന്ന്യാസങ്ങൾക്കെതിരെ മിണ്ടാൻ പാടില്ല....

  • VT യെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല നിങ്ങളുടെ തലയിൽ ചവിട്ടിയാ രണ്ടു പ്രാവശ്വവും അദ് ദേഹം അങ്ങ് തിരുവനന്തപുരത്തേയ്ക്ക് പോയത്... അതോണ്ട് നിങ്ങളുടെ കളിയൊന്നും ഇവിടെ നടക്കാൻ പോണില്ലെടോ പോയിറ്റ് വേറെ പണി നോക്ക്...
  • Support VT സഹിഷ്ണുതയും, വിവേകവും, ഇല്ലാത്ത സംസ്‌കാര ശൂന്യൻ മാരുമായി CPM എന്ന പാർട്ടി അധം പതിച്ചതിന്റെ ഉത്തമ ഉദാഹരണം

  • ബലരാമന്റെ നേതാവുതന്നെയല്ലേ ഈ ചെന്നിത്തല?അഛന്റെ പേരെഴുതേണ്ടി വരുന്‌പോൾപോലും കോൺഗ്രസുകാ4ക്ക് പത്തഭിപ്രായമെങ്കി ലും കാണും.
  • ഉമ്മൻ ചാണ്ടിയുടെയും ബാക്കിയുള്ള കോൺഗ്രസ്സ് നേതാക്കളുടെയും ഫോട്ടാ വച്ച് ഫോട്ടോഷോപ്പ് പരിപാടിയുമായി നടന്ന മാക്രികൾക്ക് സ്വന്തം പിണുവിനെ പറഞ്ഞപ്പോൾ കുരുപൊട്ടി...ഇതാ പറഞ്ഞതുകൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്