ഴിഞ്ഞ് പോയ 2016നെ മോശം വർഷമായിട്ടാണോ നിങ്ങൾ കണക്കാക്കുന്നത്..? എന്നാൽ 2017 സർവനാശത്തിന്റെ വർഷമാണെന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ പ്രവചനം. അതായത് ഭൂമിക്ക് നേരെ കുതിച്ച് വന്നു കൊണ്ടിരിക്കുന്ന പ്ലാനറ്റ് എക്സ് ഈ വർഷം ഭൂമിയെ നശിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങളുടെ പരിധിക്കു പുറത്തുള്ള ഗവേഷകർ അഥവാ പാരാനോർമൽ റിസർച്ചർമാർ നിരവധി വർഷങ്ങളായി പ്ലാനറ്റ് എക്സിന്റെ സാധ്യതയെപ്പറ്റി ഗവേഷണം നടത്തി വരുന്നുണ്ട്. പ്ലാനറ്റ് എക്സ് നിലവിൽ ഭൂമിക്ക് നേരെ കുതിച്ച് വരുന്നുണ്ടെന്നാണ് ഇവരിൽ ചിലർ ഇപ്പോൾ വിശ്വസിക്കുന്നത്. അതിനെ തുടർന്നാണ് അവർ ഈ ആപത്തിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.

നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സോളാർ സോളാർ സിസ്റ്റം നമ്മുടെ സിസ്റ്റവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർധിച്ച് വരുന്നുണ്ടെന്നാണ് റിസർച്ച് സയന്റിസ്റ്റും കോൺസ്പിരസി തിയറിസ്റ്റുമായ ഡേവിഡ് മീഡ് വെളിപ്പെടുത്തുന്നത്. പ്ലാനറ്റ് എക്സ് എന്നത് യഥാർത്ഥത്തിൽ ഒരു നക്ഷത്രമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇതിന്റെ അതിശക്തമായ ആകർഷണ ബലം ഭൂമിയിൽ സർവനാശം വിതയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അത് മനുഷ്യവംശത്തെ ഇവിടെ നിന്നും തുടച്ച് നീക്കുകയും ചെയ്യുമെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ' പ്ലാനറ്റ് എക്സ്- ദി 2017 അറൈവൽ' എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഡേവിഡ്. വലിയ നീലഗ്രഹമായ നിബിറു അടക്കമുള്ള ഏഴ് ഓർബിറ്റിങ് ബോഡികളെ പ്ലാനറ്റ് എക്സ് കൊണ്ടു വരുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ഭൂമിയെ അതിവേഗത്തിൽ സമീപിച്ച് കൊണ്ടിരിക്കുന്ന ഈ നക്ഷത്ര ഘടനയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ലെന്നും അതിന്റെ സവിശേഷമായ ആംഗിളാണിതിന് കാരണമെന്നും കോൺസ്പിരസി തിയറിസ്റ്റുകൾ വിശ്വസിക്കുന്നു. ഇത് സവിശേഷമായ ആംഗിളിൽ നമ്മുടെ ദക്ഷിണധ്രുവത്തിന് നേരെ വരുന്നുവെന്നാണ് ഡേവിഡ് പ്ലാനറ്റ് എക്സ് ന്യൂസിൽ എഴുതിയിരിക്കുന്നത്. ഇതിനാൽ ഇതിനെക്കുറിച്ച് നിരീക്ഷണങ്ങൾ നടത്തി പ്രവചനങ്ങൾ നടത്തുകയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ന്യൂസിലാൻഡ്, ചിലി, ജപ്പാൻ തുടങ്ങിയ ഇടങ്ങളിൽ 2016ൽ ഉണ്ടായ ഭൂകമ്പങ്ങൾ ഈ സ്റ്റാർ സിസ്റ്റം ഭൂമിയെ സമീപിക്കുന്നതിന്റെയും അതിന്റെ കടുത്ത ആകർഷണബലത്തിന്റെയും ഫലമായിട്ടുണ്ടായതാണെന്നും ഡേവിഡ് സമർത്ഥിക്കുന്നു.

അതിനാൽ അധികം വൈകാതെ വിവിധയിടങ്ങളിൽ ഇനിയും ഭൂകമ്പങ്ങൾ ഉണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. എന്നാൽ ഈ നിർണായകമായ അവസരത്തിൽ ജനം പരിഭ്രാന്തരാകാതെ ഇരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഈ അവസരത്തിൽ മിക്കയിടങ്ങളിലും അതിശക്തമായ കാറ്റുകൾ ആഞ്ഞ് വീശാനും സാധ്യതയേറെയാണ്. കടുത്ത ഉഷ്ണവായു പ്രവാഹവും ഈ സന്ദർഭത്തിൽ ഭൂമിയിലേക്ക് വീശപ്പെടാം.പ്ലാനറ്റ് എക്സ് അടുത്ത് വരുന്തോറും ഇത്തരം നിരവധി ദുരന്തങ്ങൾ ഉണ്ടാകാനും അതു വഴി ഇവിടുത്തെ ജീവിവർഗമൊന്നാകെ ചിലപ്പോൾ ഭൂമി തന്നെ നശി്ച്ചേക്കാമെന്നും കോൺസ്പിരസി തിയറിസ്റ്റുകൾ പുതിയ മുന്നറിയിപ്പിൽ വെളിപ്പെടുത്തുന്നു.