രു മാസത്തിലധികമായി രാജ്യത്തെ പോസ്റ്റൽ രംഗത്തെ പിടിച്ചുലച്ച സമരത്തിന് ഒടുവിൽ അവസാനമായി. സെനറ്റിൽ നടത്തിയ വോട്ടിങിൽ ജീവനക്കാർ സമരം അവസാനിപ്പിച്ച് തിരിച്ചെത്തുന്നതിന് അനുകൂലമായി വോട്ട് ചെയ്തതോടെ ജോലിക്കാരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ ഉത്തരവിറക്കുകയായിരുന്നു. ഇതോടെ ഇന്ന് മുതൽ ഏറെ നാളുകളായി മുടങ്ങി കിടന്ന പോസ്റ്റൽ രംഗം പതിവ് പോലെ പ്രവർത്തിച്ച് തുടങ്ങും.

മെച്ചപ്പെട്ട തൊഴിൽ സുരക്ഷയും വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള സമരം ഒക്ടോബർ 22 നാണ് ആരംഭിച്ചത്. സമരം തുടങ്ങി അഞ്ചാഴ്‌ച്ച പിന്നിട്ടതോടെയാണ് സെനറ്റിൽ വോട്ടിങ് നടത്തി തീരുമാനത്തിലെത്തിയത്.

തപാൽ സംവിധാനം സ്തംഭിച്ചതോടെ ഇതിനെ ആശ്രയിക്കുന്ന പല പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനികൾക്കും തിരിച്ചടിയായിരുന്നു. ആഘോഷ, അവധി സീസണുകൾ തുടങ്ങാനിരിക്കെ ഉണ്ടായ ഈ തിരിച്ചടി മൂലം കാനഡ പോസ്റ്റിലെ തൊഴിലാളി സമരം എത്രയും വേഗം തീർപ്പാക്കാൻ കമ്പനികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

ഇതാണ് അടിയന്തരമായി ഇടപെട്ട് ബിൽ പാസാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ നടന്ന വോട്ടിൽ 53 പേരിൽ 25 പേരും അനുകൂല നിലപാട് എടുത്തിയിരുന്നു. നാല് പേര് ഇന്നലെ നടന്ന വോട്ടിങിൽ എത്തിയിരുന്നുമില്ല. ഇതോടെയാണ് ബിൽ 3 89 പാസാകുകയായിരുന്നു.